സംരക്ഷണം നല്‍കണമെന്ന ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ നിര്‍ദേശം പൊലീസ് പാലിച്ചില്ളെന്ന്

അടൂര്‍: സംഘര്‍ഷാവസ്ഥയില്‍ പറക്കോട് കനാല്‍ പുറമ്പോക്കില്‍ കഴിയുന്ന വീട്ടുകാര്‍ക്ക് സംരക്ഷണം നല്‍കണമെന്ന ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ നിര്‍ദേശം അടൂര്‍ പൊലീസ് പാലിച്ചില്ളെന്ന് പരാതി. അതോറിറ്റി അദാലത്തില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട പറക്കോട് കനാല്‍ പുറമ്പോക്കിലെ വീട്ടില്‍ വീണ്ടും അയല്‍വാസിയുടെ ആക്രമണം കഴിഞ്ഞ രാത്രിയിലും നടന്നു. അല്‍ അമീന്‍ മന്‍സിലില്‍ ഫസീലയുടെ വീട്ടില്‍ അയല്‍വാസിയായ സുനില്‍ അതിക്രമിച്ചു കയറി ഭക്ഷണസാധനങ്ങളും വീട്ടുപകരണങ്ങളും നശിപ്പിച്ചു. ഫസീലയുടെ വസ്ത്രം വലിച്ചുകീറി ആക്രമിക്കാനും ശ്രമം നടത്തി. വീട്ടുമുറ്റത്തെ കൃഷികള്‍ നശിപ്പിച്ചിട്ടാണ് വീട്ടിനകത്തേക്ക് കയറിയത്. മുമ്പ് പല പ്രാവശ്യവും ഇതേപോലെ അതിക്രമം ഇവിടത്തെ പല വീടുകളിലും നടന്നിരുന്നു. കനാല്‍ പുറമ്പോക്കില്‍ ദുരിതം അനുഭവിക്കുന്നവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ ജില്ലാ ലീഗല്‍ സെല്‍ അതോറിറ്റി ചെയര്‍മാനും സബ് ജഡ്ജിയുമായ ജയകൃഷ്ണന്‍ ഇവര്‍ക്ക് മതിയായ പൊലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്ന് അടൂര്‍ ഡിവൈ.എസ്.പിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പൊലീസ് പട്രോളിങ്ങുപോലും ഇവിടെ നടത്തിയിരുന്നില്ല. അതിക്രമങ്ങള്‍ കണ്ട അയല്‍വാസികള്‍ പൊലീസിനെ വിളിച്ചെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞാണ് എത്തിയതത്രേ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.