റാന്നി–അമൃത ആശുപത്രി കെ.എസ്.ആര്‍.ടി.സി സര്‍വിസ് തുടങ്ങും

പത്തനംതിട്ട: എറണാകുളം അമൃത ആശുപത്രിയിലേക്ക് കെ.എസ്.ആര്‍.ടി.സി പുതിയ സര്‍വിസ് ഉടന്‍ ആരംഭിക്കുമെന്ന് രാജു എബ്രഹാം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ അഭ്യര്‍ഥനപ്രകാരം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ തിരുവനന്തപുരത്ത് വിളിച്ച യോഗത്തിലാണ് തീരുമാനം. റാന്നി നിയോജകമണ്ഡലത്തിന്‍െറ കിഴക്കന്‍ മേഖലയില്‍ ഒറ്റപ്പെട്ടുകിടക്കുന്ന കൊച്ചുകുളത്തേക്കും പുതിയ സര്‍വിസ് ആരംഭിക്കാന്‍ തീരുമാനമായി. തൃശൂരിലേക്ക് ഇപ്പോള്‍ സര്‍വിസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസിനുപകരം പുതിയ ബസ് അനുവദിക്കും. ഇതിനായി രണ്ട് പുതിയ ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ റാന്നിക്ക് അനുവദിക്കാന്‍ തീരുമാനമായി. മലയോര മേഖലകളില്‍ കൂടുതല്‍ സര്‍വിസ് ആരംഭിക്കുന്നതിന്‍െറ ഭാഗമായി മൂന്ന് കട്ട് ഷാസി ബസുകള്‍ റാന്നിക്ക് അനുവദിക്കും. ഇവ ആറു മാസത്തിനകം ലഭ്യമാക്കും. രണ്ട് ലോഫ്ളോര്‍ ബസും ആറുമാസത്തിനുള്ളില്‍ അനുവദിക്കാന്‍ ധാരണയായിട്ടുണ്ട്. റാന്നി കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോയെ എ.ടി ഓഫിസായി ഉയര്‍ത്തണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പുതുതായി എ.ടി ഓഫിസ് അനുവദിക്കുമ്പോള്‍ ഒന്നാമത്തെ പരിഗണന റാന്നിക്ക് നല്‍കാനും യോഗത്തില്‍ തീരുമാനമായി. വെളുപ്പിന് 4.30ന് റാന്നിയില്‍നിന്ന് തിരിക്കുന്ന ബസ് 8.25ന് അമൃതയിലത്തെും. തുടര്‍ന്ന് തൃശൂര്‍ക്ക് സര്‍വിസ് നടത്തുന്ന ബസ് വൈകുന്നേരം 3.30ന് തിരികെ അമൃതയിലത്തെും. ഇവിടെനിന്ന് പാലാ വഴി രാത്രി 7.25ന് റാന്നിയിലത്തെും. രാവിലെ 5.50ന് കടമ്മനിട്ട വഴി പത്തനംതിട്ടക്ക് പോകുന്ന കൊച്ചുകുളം ബസ് തിരികെയത്തെി 8.20ന് അത്തിക്കയം വഴി കൊച്ചുകുളത്തേക്ക് സര്‍വിസ് നടത്തും. 9.20ന് കൊച്ചുകുളത്തു നിന്ന് തിരികെ റാന്നി വഴി 11.55 ന് ചങ്ങനാശേരിയിലത്തെും. തിരികെ റാന്നിയിലത്തെുന്ന ബസ് ഉച്ചക്ക് 2.20 ന് പത്തനംതിട്ടയിലേക്ക് സര്‍വിസ് നടത്തും. തിരികെ 3.50ന് വലിയകുളം വഴി അടിച്ചിപ്പുഴയിലേക്ക് സര്‍വിസ് നടത്തും. വൈകുന്നേരം 5.20ന് റാന്നിയില്‍നിന്ന് കൊച്ചുകുളത്തേക്ക് വീണ്ടും സര്‍വിസ് നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.