നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

പത്തനംതിട്ട: പൈപ്പ് പൊട്ടിയ മിനി സിവില്‍ സ്റ്റേഷന്‍ പടിയില്‍ ഗതാഗതം താറുമാറായത് നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. പൈപ്പ് പൊട്ടിയതിനത്തെുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് ഇവിടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയത്. റോഡിന്‍െറ മധ്യ ഭാഗത്തായിരുന്നു ഇത്. റോഡ് വെട്ടിക്കുഴിച്ചാണ് പണി നടത്തിയത്. അനുവാദമില്ലാതെ എക്സ്കവേറ്റര്‍കൊണ്ട് റോഡ് കുത്തിപ്പൊളിച്ചത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. മണ്ണ് മാറ്റിയ ഭാഗത്ത് ടാറിങ് നടത്തിയിട്ടില്ല. ഇവിടെ കോണ്‍ക്രീറ്റ് ചെയ്ത് പൂര്‍വസ്ഥിതിയിലാക്കാനാണ് വാട്ടര്‍ അതോറിറ്റിയുടെ തീരുമാനം. കുഴിയില്‍ മണ്ണിട്ട ഭാഗത്ത് വാഹനങ്ങള്‍ കയറിയതോടെ പല വാഹനങ്ങളും പുതഞ്ഞു. ഇതോടെ തിങ്കളാഴ്ച ഇവിടെ ഏറെനേരം കുരുക്ക് അനുഭവപ്പെട്ടു. നന്നായി ഉറച്ചെങ്കിലെ ഇവിടെ ടാറിങ് സാധിക്കൂ. ഇതു കാരണം ഇതുവഴി ബസ് സര്‍വിസും നിര്‍ത്തിവെച്ചിരിക്കുകയാണ്. മിനി സിവില്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കാനും ബുദ്ധിമുട്ടാണ്. ഓടപണിയും പൈപ്പ് പൊട്ടിയുള്ള അറ്റകുറ്റപ്പണിയും കാരണം തിങ്കളാഴ്ചയും സെന്‍ട്രല്‍ ജങ്ഷനില്‍ കൂടി ബസുകള്‍ കടന്നുപോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഓട്ടോ, കാര്‍, ജീപ്പ്, ടൂ വീലറുകള്‍ എന്നിവ കടത്തിവിട്ടു. സെന്‍ട്രല്‍ ജങ്ഷനിലും മിനി സിവില്‍ സ്റ്റേഷന്‍ പടിക്കലും രൂക്ഷ ഗതാഗതക്കുരുക്കാണ് തിങ്കളാഴ്ചയും അനുഭവപ്പെട്ടത്. ഗതാഗതക്കുരുക്കിനത്തെുടര്‍ന്ന് നഗരത്തില്‍ കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ പോലും പ്രയാസമാണ്. ബസുകള്‍ റിങ് റോഡ് വഴിയാണ് വിടുന്നത്. ഇതോടെ ടൗണിലത്തൊന്‍ കഴിയാതെ യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. പുതിയ ബസ് സ്ന്‍റാന്‍ഡില്‍നിന്ന് നടന്നാണ് ജനറല്‍ ആശുപത്രിയിലും കലക്ടറേറ്റിലുമൊക്കെ ആളുകള്‍ എത്തിയത്. ഓടപണിയത്തെുടര്‍ന്ന് ദിവസങ്ങളായി നഗരത്തില്‍ ഗതാഗതം താറുമാറായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.