തിരുവല്ല: നാടും നഗരവും കൊടും വേനലില്‍ വറ്റിവരളുമ്പോള്‍ 20 വര്‍ഷം മുമ്പ് ജലസംഭരണി നിര്‍മിക്കാന്‍ സൗജന്യമായി ലഭിച്ച സ്ഥലം കാടുകയറി. പുറമറ്റത്ത് ജലസംഭരണി നിര്‍മിക്കുന്നതിന് കരിങ്കുറ്റിമലയില്‍ 20 വര്‍ഷം മുമ്പ് തെക്കേക്കൂറ്റ് ടി.വി. വര്‍ഗീസ്, തറമേല്‍ ടി.യു. വര്‍ഗീസ് എന്നിവര്‍ സൗജന്യമായി നല്‍കിയ വസ്തുവാണ് കാടുകയറി കിടക്കുന്നത്. കരിങ്കുറ്റിമല, മുണ്ടമല, കാദേശ് എന്നിവിടങ്ങളിലെയും സമീപപ്രദേശങ്ങളിലെയും ശുദ്ധജലക്ഷാമം പരിഹരിക്കാനാണ് പദ്ധതി വിഭാവനം ചെയ്യപ്പെട്ടിരുന്നതെങ്കിലും അധികൃതരുടെ അനാസ്ഥയില്‍ നീളുകയായിരുന്നു. ബന്ധപ്പെട്ട ജനപ്രതിനിധികള്‍ക്ക് നിരവധി തവണ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ളെന്ന് നാട്ടുകാര്‍ പറയുന്നു. കരിങ്കുറ്റിമലയില്‍ ജലസംഭരണി നിര്‍മിക്കുന്നതിനും കരിങ്കുറ്റിമല ശുദ്ധജല പദ്ധതിക്കുമായി 10 വര്‍ഷം മുമ്പ് എസ്റ്റിമേറ്റും എടുത്തിരുന്നെങ്കിലും പേപ്പര്‍ പദ്ധതിയായി ഒതുക്കപ്പെട്ടു. മൂന്നുകോടി രൂപ ചെലവുവരുന്ന പദ്ധതി യാഥാര്‍ഥ്യമായിരുന്നെങ്കില്‍ പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുമായിരുന്നു. മണിമലയാറ്റിലെ പടുതോട്ടുനിന്നു കരിങ്കുറ്റിമലയിലെ സംഭരണയില്‍ വെള്ളമത്തെിച്ചു വിതരണം നടത്താനായിരുന്നു പദ്ധതി തയാറാക്കിയത്. പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളായ കരിങ്കുറ്റിമല, മുണ്ടമല, കാദേശ് എന്നീ സ്ഥലങ്ങളില്‍ വേനല്‍ക്കാലങ്ങളില്‍ ശുദ്ധജല ക്ഷാമവും രൂക്ഷമാണ്. ഇക്കാലയളവില്‍ കരിങ്കുറ്റിമല കാദേശ് റോഡിന്‍െറ ഇരുവശങ്ങളിലും താമസിക്കുന്ന നൂറ്റിയിരുപതോളം കുടുംബങ്ങള്‍ക്ക് ശുദ്ധജലത്തിനായി നെട്ടോട്ടമോടേണ്ട സ്ഥിതിയാണുള്ളത്. കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് വീടുകള്‍ക്കാവശ്യമായ ശുദ്ധജലമത്തെിക്കുന്നത്. കോയിപ്രം ബ്ളോക് പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ പട്ടികജാതി കോളനിക്കായി വാങ്ങിയ ഒരേക്കറോളം സ്ഥലം സ്ഥിതി ചെയ്യുന്നതും കരിങ്കുറ്റിമല കാദേശ് റോഡ് വശത്താണ്. ഇരുപതോളം വീടുകള്‍ വെക്കുന്നതിനുള്ള സ്ഥലമാണ് ഇവിടെയുള്ളതെന്നു സമീപവാസികള്‍ പറയുന്നു. ഇപ്പോള്‍ ഒമ്പതു വീടുകളുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. മൊത്തം വീടുകളുടെ നിര്‍മാണവുംകൂടി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഇവരും ശുദ്ധജലം തേടിയലയേണ്ടിവരും. ജലലഭ്യതയുള്ള മേമല ഭാഗത്ത് കുളം കുഴിച്ചു കരിങ്കുറ്റിമലയില്‍ ജലസംഭരണി നിര്‍മിച്ച് ഇവിടേക്ക് ജലം എത്തിച്ചു വിതരണം നടത്താന്‍ കഴിയുന്നവിധത്തില്‍ ചെറുകിട ജലപദ്ധതിയെങ്കിലും തയാറാക്കി പ്രദേശത്തെ ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എം.എല്‍.എ, എം.പി അടക്കമുള്ള ജനപ്രതിനിധികള്‍ തങ്ങളെ വഞ്ചിച്ചെന്നും നാട്ടുകാര്‍ പരാതി പറയുന്നു. പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരമുണ്ടായില്ളെങ്കില്‍ പ്രത്യക്ഷ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് തദ്ദേശവാസികള്‍ മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.