സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഏകീകരണം അത്യാവശ്യം–മാത്യു ടി. തോമസ്

പത്തനംതിട്ട: രാജ്യത്ത് സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഏകീകരണം അത്യാവശ്യമാണെന്ന് ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി. തോമസ് എം.എല്‍.എ പറഞ്ഞു. രാഷ്ട്രീയ ലോക്ദള്‍ ജില്ലാഘടകത്തെ ജനതാദള്‍ എസിലേക്ക് സ്വാഗതം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് രാഷ്ട്രീയ ലോക്ദള്‍ പത്തനംതിട്ട ഘടകം ജനതാദള്‍ എസില്‍ ലയിച്ചു. സമ്മേളനം മാത്യു ടി. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സാംസണ്‍ മുക്കരണത്ത് അധ്യക്ഷതവഹിച്ചു. ജനതാദള്‍ (എസ്) സംസ്ഥാന സെക്രട്ടറി ജനറല്‍ സി.കെ. ഗോപി, ജില്ലാ പ്രസിഡന്‍റ് അലക്സ് കണ്ണമല, ജേക്കബ് കോശി, സംസ്ഥാന കൗണ്‍സില്‍ അംഗം പി.എം. എബ്രഹാം, ജില്ലാ സെക്രട്ടറി തോമസ് പി. വര്‍ഗീസ്, നൗഷാദ് കണ്ണങ്കര, ജോബി കാക്കനാട്, സുമേഷ് പത്തനംതിട്ട, ബേബി കുമ്പനാട്, പാപ്പച്ചന്‍ കൊച്ചുമേപ്രത്ത്, ടിറ്റി ജോണ്‍, അലക്സ് മണപ്പുറം, സെബാസ്റ്റ്യന്‍ മരുതൂര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.