കോഴഞ്ചേരി: പന്തളം കുളനട പൈവഴിയില്‍ വഴിയരികില്‍ 57കാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമത്തെിയില്ല. നെല്ലിക്കാല കോളനിയിലെ സരോജിനി കൊല്ലപ്പെട്ട കേസ് ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലെ ഷാഡോ പൊലീസും അന്വേഷിച്ചിട്ടും ഫലപ്രദമായില്ല. കഴിഞ്ഞ വര്‍ഷം അഷ്ടമി രോഹിണി നാളില്‍ പുലര്‍ച്ചെയോടെയാണ് സരോജിനി കൊല്ലപ്പെട്ടത്. പ്രാഥമിക അന്വേഷണത്തില്‍ ഇവര്‍ നെല്ലിക്കാല സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. ബന്ധുക്കളും ഗ്രാമപഞ്ചായത്ത് പ്രതിനിധികളും മൃതദേഹം കിടന്ന സ്ഥലത്ത് എത്തിയപ്പോഴേക്കും പന്തളം സി.ഐയുടെ നേതൃത്വത്തില്‍ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സ്ത്രീ ആറന്മുള സ്റ്റേഷന്‍ പരിധിയിലുള്ളതായതിനാല്‍ ആറന്മുള എസ്.ഐയെയും ചേര്‍ത്ത് പന്തളം സി.ഐ അന്വേഷണസംഘം വിപുലീകരിച്ചു. അന്വേഷണ സംഘം ഭര്‍ത്താവ്, മകന്‍, കുടുംബാംഗങ്ങള്‍ മറ്റ് ബന്ധുക്കള്‍ എന്നിവരടക്കം ഇരുന്നൂറിലധികം പേരെ ചോദ്യംചെയ്തു. എന്നിട്ടും പ്രതികളെ കണ്ടത്തൊന്‍ കഴിഞ്ഞില്ല. പൊലീസ് അന്വേഷണത്തിന്‍െറ പേരില്‍ നെല്ലിക്കാല കോളനിയില്‍ ഭീതിജനകമായ അന്തരീക്ഷം ഉണ്ടായതോടെ സന്ധ്യയായാല്‍ സ്ത്രീകളും കുട്ടികളുമടക്കം പുറത്തിറങ്ങാത്ത സ്ഥിതിയുമായി. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞ സരോജിനി ഇളയ മകനൊപ്പം താമസിച്ച് സമീപത്തുള്ള വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു. സംഭവ ദിവസം ഈ വീട്ടില്‍നിന്ന് വൈകീട്ട് മടങ്ങി മകന്‍െറ വീടിനടുത്ത് വരെയത്തെിയതായി കണ്ടവരുണ്ട്. പിന്നീടാണ് തിരോധാനവും കൊലപാതകവും. 22 മുറിവുകള്‍ ശരീരത്തില്‍ ഉള്ളതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഒരാള്‍ ഒറ്റക്കല്ല കൊലപാതകം നടത്തിയതെന്നും കൃത്യത്തിനുശേഷം പൈവഴിയില്‍ വാഹനത്തില്‍ കൊണ്ടിട്ടതാകാമെന്നുമാണ് പൊലീസിന്‍െറ നിഗമനം. ആറ് മാസത്തിന് ശേഷം കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും ഫലമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.