പത്തനംതിട്ട: പാലിയേറ്റിവ് പരിചരണം, പ്രാഥാമികാരോഗ്യകേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യവികസനം, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ കേരളം പുരസ്കാരത്തിന് ജില്ലയിലെ മൂന്ന് ഗ്രാമപഞ്ചായത്തുകള്‍ അര്‍ഹമായി. ചെന്നീര്‍ക്കര, ചിറ്റാര്‍, കോഴഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്. സംസ്ഥാന ആരോഗ്യ വകുപ്പ്, എന്‍.ആര്‍.എച്ച്.എം, ശുചിത്വമിഷന്‍ പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത്. ആരോഗ്യ പരിപാലന രംഗത്ത് മുന്നിലത്തെിയ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. നല്ലാനിക്കുന്നില്‍ പ്രഥാമികരോഗ്യ കേന്ദ്രത്തില്‍ മികച്ച രീതിയിലുള്ള അടിസ്ഥാന സൗകര്യ വികസനമൊരുക്കി. ആശുപത്രി പരിസരത്ത് ശുചിത്വ പരിപാലനം, ആവശ്യമുള്ള കെട്ടിടങ്ങള്‍, ഓട്ടോമെറ്റിക് ഒ.പി കൗണ്ടര്‍, പകര്‍ച്ചവ്യാധി പ്രതിരോധത്തിനും രോഗ നിര്‍ണയത്തിനുമായി പ്രവര്‍ത്തിക്കുന്ന ഹെമറ്റോളജി അനലൈസര്‍, ഇതര സംസ്ഥാന തൊഴിലാളികളുടെ വാസകേന്ദ്രങ്ങളില്‍ നിരന്തര പരിശോധനകള്‍, സ്കൂളുകളിലും അങ്കണവാടികളിലും ശുചിത്വ ബോധവത്കരണ ക്ളാസുകള്‍, മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റിവ് പരിചരണം, ആയുര്‍വേദ, ഹോമിയോ ഡിസ്പെന്‍സറികളുടെ നവീകരണം എന്നിവ പരിഗണിച്ചാണ് പുരസ്കാരം. പാലിയേറ്റിവ് പരിചരണ രംഗത്ത് മാതൃകയായി ചിറ്റാര്‍ ഗ്രാമ പഞ്ചായത്ത് മാസത്തില്‍ 16 ദിവസവും പാലിയേറ്റിവ് പരിചരണം നടത്തുന്നു. 110 രോഗികള്‍ക്ക് ഗൃഹപരിചരണം നല്‍കി. പകര്‍ച്ചവ്യാധി പ്രതിരോധരംഗത്ത് ഏറെ പുരോഗതി കൈവരിച്ചു. ക്ഷയരോഗം ബാധിച്ചവരെ കണ്ടത്തെി ചികിത്സ നല്‍കുന്നു. ശബരിമല മാസ്റ്റര്‍ പ്ളാനില്‍നിന്ന് അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ച് ചിറ്റാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒ.പി കെട്ടിടം നിര്‍മിച്ചു. അടൂര്‍ പ്രകാശ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് ഒരുകോടി രൂപയും എ.കെ ആന്‍റണി എം.പിയുടെ ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപയും വിനിയോഗിച്ച് ഐ.പി ബ്ളോക് നിര്‍മിക്കാന്‍ ഭരണാനുമതി ലഭിച്ചതും ആന്‍േറാ ആന്‍റണി എം.പിയുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ആംബുലന്‍സ് പ്രവര്‍ത്തനം തുടങ്ങിയതും അവാര്‍ഡ് നിര്‍ണയ സമിതി പരിഗണിച്ചിരുന്നു. പാലിയേറ്റിവ് പരിചരണ പദ്ധതി വഴി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് നിരവധി രോഗികള്‍ക്ക് സാന്ത്വന പരിചരണം നല്‍കി. ഇതര സംസ്ഥാന തൊഴിലാളികളുടെ വാസകേന്ദ്രങ്ങളില്‍ പരിശോധിച്ച് ഹെല്‍ത്ത് കാര്‍ഡ് ഏര്‍പ്പെടുത്തി. പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യം ഇല്ലാത്ത വാസകേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു. മാലിന്യ സംസ്കരണ രംഗത്ത് മാതൃകാ പദ്ധതികള്‍ ആവിഷ്കരിച്ചതും പുരസ്കാര സമിതി പരിഗണിച്ചു. ഈമാസം 18ന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവത്തില്‍നിന്ന് അവാര്‍ഡ് ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ ഏറ്റുവാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.