സംവാദത്തില്‍ ഭരണ–പ്രതിപക്ഷ ഏറ്റുമുട്ടല്‍

പത്തനംതിട്ട: കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ജില്ലയുടെ സമഗ്ര വികസനത്തിന് വഴിവെച്ച ഭരണനേട്ടങ്ങളുമായി അഭിമാനത്തോടെയാണ് യു.ഡി.എഫ് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഹരിദാസ് ഇടത്തിട്ട. പ്രസ്ക്ളബ് ‘ജനഹിതം 2015’ സംവാദത്തില്‍ സംസാരിക്കുകയായുന്നു അദ്ദേഹം. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളെ വിലയിരുത്താനായി നടത്തിയ ഗ്രീന്‍ കേരള സര്‍വേയില്‍ പ്രവര്‍ത്തന മാന്ദ്യം കണ്ടത്തെിയ ജില്ലയായിരുന്നു പത്തനംതിട്ട. അന്ന് സംസ്ഥാനത്ത് 250 ഗ്രാമപഞ്ചായത്തുകള്‍ ഗ്രീന്‍ കേരള തെരഞ്ഞെടുത്തപ്പോള്‍ പത്തനംതിട്ട ജില്ലയില്‍നിന്ന് ഒരു പഞ്ചായത്തുപോലും ഉണ്ടായിരുന്നില്ല. ഈ അവസ്ഥയില്‍നിന്ന് പഞ്ചായത്തുകളെ 80 ശതമാനത്തിലേറെ വികസന മുന്നേറ്റം നടത്തി മുന്നിലത്തെിക്കാനും 2012-13ലെ ശാക്തീകരണ പുരസ്കാരം ജില്ലാ പഞ്ചായത്തിന് ലഭിക്കാനും കവിയൂര്‍, ഇരവിപേരൂര്‍ പഞ്ചായത്തുകള്‍ക്ക് സ്വരാജ് ട്രോഫിയും പ്രധാനമന്ത്രിയുടെ പുരസ്കാരം ലഭിക്കാനും കഴിയുന്നവിധം വികസന മുന്നേറ്റമാണ് നടത്തിയതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് അവകാശപ്പെട്ടു. എന്നാല്‍, അഴിമതിയുടെ വിഴുപ്പുഭാണ്ഡമായാണ് ഈ ഭരണ സമിതിയെ ജനം കാണുന്നതെന്നും അഴിമതിയില്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് നേടിയ പഞ്ചായത്ത് ജില്ലക്ക് സമഗ്രമായി വികസനം കൊണ്ടുവന്ന ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ളെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എസ്. ഹരിദാസ് ആരോപിച്ചു. മാലിന്യനിര്‍മാര്‍ജനം, വളം വിതരണം, കദളീവനം പദ്ധതി, എന്‍.ആര്‍.എച്ച്.എം, ഇ-ടോയ്ലറ്റ് തുടങ്ങിയവയിലെല്ലാം കോടികളുടെ അഴിമതിയാണ് നടത്തിയത്. പല പദ്ധതികളും കഴിഞ്ഞ എല്‍.ഡി.എഫ് ഭരണസമിതി തുടങ്ങിവെച്ചത് പൂര്‍ത്തിയാക്കുക മാത്രമാണ് ഇവര്‍ ചെയ്തത്. അതില്‍ തന്നെ പലതും അഴിമതിയില്‍ പൂര്‍ത്തിയാകാതെ വരികയും ചെയ്തു. തങ്ങള്‍ ഇതിന്‍െറ രേഖകള്‍ സംഘടിപ്പിച്ചു വരികയാണെന്നും പല ജനപ്രതിനിധികളും അഴി എണ്ണേണ്ടിവരുമെന്നും എസ്. ഹരിദാസ് പറഞ്ഞു. അതേസമയം, കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഒരു പദ്ധതിയിലും വിയോജനകുറിപ്പ് രേഖപ്പെടുത്താന്‍ പോലും എല്‍.ഡി.എഫിന് കഴിഞ്ഞിട്ടില്ളെന്ന് ഹരിദാസ് ഇടത്തിട്ട പറഞ്ഞു. ആരോഗ്യ മേഖലയില്‍ ജില്ലാ പഞ്ചായത്തിന് ലഭിച്ച ആശുപത്രികളില്‍ സമഗ്ര വികസനം നടപ്പാക്കി. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഡയാലിസ് യൂനിറ്റ് പാവപ്പെട്ടവര്‍ക്ക് ആശ്വാസമാണ്. ഇവിടുത്തെ ഓപറേഷന്‍ തിയറ്റര്‍ നവീകരിച്ചു. വൃത്തിഹീനമായ അവസ്ഥമാറ്റി. സംസ്ഥാനത്ത് ആദ്യമായി സമ്പൂര്‍ണ പാലിയേറ്റിവ് പഞ്ചായത്തുകള്‍ ജില്ലയില്‍ നടപ്പാക്കി. 45 സ്കൂളുകള്‍ വികസിപ്പിച്ചു. എസ്.എസ്.എല്‍.സി വിജയശതമാനം 14 ാം സ്ഥാനത്തുനിന്ന് ഒമ്പതാം സ്ഥാനത്തേക്ക് എത്തിച്ചു. ശബരിമലയില്‍ പ്രത്യേക അനുവാദം വാങ്ങി ഇടത്താവളങ്ങള്‍ നിര്‍മിച്ചു. കുട്ടനാട്ടില്‍ 14 മെതിയന്ത്രങ്ങള്‍ വാങ്ങി നല്‍കി. എന്നാല്‍, മാലിന്യ നിര്‍മാര്‍ജന പദ്ധതിപോലും അട്ടിമറിച്ചതായി എസ്. ഹരിദാസ് പറഞ്ഞു. കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗിച്ചുള്ള മാലിന്യ നിര്‍മാര്‍ജനം എങ്ങുമത്തെിയില്ല. ഇവര്‍ക്ക് വേതനം നല്‍കാത്തതിനാല്‍ പദ്ധതി നടപ്പായില്ല. രണ്ടു കോടി 71 ലക്ഷം രൂപയുടെ വളമാണ് ജില്ലയില്‍ വിതരണം ചെയ്തതായി ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഇതില്‍ മുഴുവന്‍ അഴിമതിയായിരുന്നു. ഗുണനിലവാരമില്ലാത്ത കമ്പനിയെയാണ് തുടര്‍ച്ചയായി രണ്ടാം തവണയും വളം വിതരണത്തിന് ഏല്‍പിച്ചത്. ഇതില്‍ അഴിമതി നടന്നിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ മാറ്റിവെച്ച അഞ്ചു ലക്ഷം രൂപയുമായി ഡി.ഡി. മുങ്ങി. ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തിയ സാന്ത്വനം സെമിനാറില്‍ ആരും പങ്കെടുത്തില്ല. ഡി.പി.സി സെക്രട്ടേറിയറ്റ് പണിയുന്നതിനായി തറക്കല്ല് ഇട്ടതല്ലാതെ പിന്നൊന്നും നടന്നില്ല. ആയുര്‍വേദ ജില്ലാ ആശുപത്രിയില്‍ കുടിവെള്ളവും മരുന്നും ലഭിക്കുന്നില്ല. ജില്ലാ ഹോമിയോ ആശുപത്രിയെ ഡിസ്പെന്‍സറിയായി തരംതാഴ്ത്തി. എന്‍.ആര്‍.എച്ച്.എമ്മില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നു. ഇതിന്‍െറ രേഖകള്‍ തങ്ങള്‍ പുറത്തുവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് തലത്തിലുള്ള ഓഡിറ്റാണ് ജില്ലാ പഞ്ചായത്തില്‍ നടപ്പാക്കുന്നത്. ഇവിടെയൊന്നും കണ്ടത്തൊത്ത അഴിമതി എങ്ങനെയാണ് പ്രതിപക്ഷ നേതാവ് കണ്ടത്തെുന്നതെന്ന് ഹരിദാസ് ഇടത്തിട്ട ചോദിച്ചു. അഴിമതി ഉണ്ടെങ്കില്‍ ഇവര്‍ക്ക് ഓംബുഡ്സ്മാനെയോ ലോകായുക്തയെയോ സമീപിക്കാമായിരുന്നില്ളേ. എന്നാല്‍, എല്ലാ യോഗങ്ങളിലും വിയോജനം അറിയിച്ചിട്ടുണ്ടെങ്കിലും ജില്ലാപഞ്ചായത്തിലെ ഭൂരിപക്ഷം ഉപയോഗിച്ചും ഉദ്യോഗസ്ഥരെ ഉപയോഗിച്ചും മിനുട്സ് തിരുത്തിയുമാണ് അഴിമതി നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 108 ആംബുലന്‍സ് വാഗ്ദാനത്തില്‍ ഒതുങ്ങി. ഇ-ടെന്‍ഡര്‍ നടപ്പാക്കണമെന്നും വേണ്ടെന്നും കോണ്‍ഗ്രസില്‍ തര്‍ക്കം നിലനിന്നതിനെ തുടര്‍ന്ന് 24 കോടി ലാപ്സായി. ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണികളും നടന്നിട്ടില്ല. ടൂറിസം വികസനവും ഇവര്‍ അവകാശപ്പെട്ടതുപോലെ ഒന്നും നടപ്പായിട്ടില്ളെന്നും എസ്. ഹരിദാസ് ആരോപിച്ചു. അതേസമയം, ജില്ലക്ക് അനുവദിക്കപ്പെട്ട പണം നഷ്ടപ്പെടാതിരിക്കാന്‍ പല പദ്ധതികളിലും പ്രതിപക്ഷം സഹകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ നേട്ടങ്ങളെയും ജില്ലാപഞ്ചായത്തിന്‍െറ വികസനവും മുന്നില്‍വെച്ച് ആത്മാഭിമാനത്തോടെയാണ് യു.ഡി.എഫ് ജനങ്ങളെ നേരിടുന്നതെന്ന് ഹരിദാസ് ഇടത്തിട്ട പറഞ്ഞപ്പോള്‍ യു.ഡി.എഫിന്‍െറ അഴിമതിക്കും വര്‍ഗീയതക്കും എതിരായ പോരാട്ടമായാണ് തെരഞ്ഞെടുപ്പിനെ കാണുന്നതെന്ന് എസ്. ഹരിദാസ് പറഞ്ഞു. പ്രസ്ക്ളബ് പ്രസിഡന്‍റ് സാം ചെമ്പകത്തില്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി എബ്രഹാം തടയൂര്‍ സ്വാഗതവും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.