വെള്ളക്കുളങ്ങരയിലെ കുളം നശിക്കുന്നു

അടൂര്‍: ഏറത്ത് പഞ്ചായത്ത് വെള്ളക്കുളങ്ങരയിലെ ജലസമൃദ്ധമായ കുളം കാടുകയറി നശിക്കുന്നു. പണ്ട് കുളത്തിന്‍െറ ചുറ്റും പഞ്ചായത്ത് സംരക്ഷണഭിത്തി കെട്ടിയിരുന്നു. കുളത്തിലേക്കിറങ്ങാന്‍ പടിക്കെട്ടുകളും നിര്‍മിച്ചിരുന്നു. എന്നാല്‍, സംരക്ഷണഭിത്തി തകര്‍ന്ന നിലയിലാണ്. പടിക്കെട്ടുകളും പൊളിഞ്ഞ് കുളത്തിലേക്ക് പതിച്ചു. കുളത്തിന് ചുറ്റും കാടുകയറി കുളത്തിനടുത്തേക്ക് പോലും പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. പായലും ചളിയും നിറഞ്ഞ് മലിനമാണ് കുളം. സാമൂഹിക വിരുദ്ധരുടെ താവളം കൂടിയാണിവിടം. കുളത്തിന്‍െറ കരയിലിരുന്ന് മദ്യപിച്ചശേഷം കാലിക്കുപ്പികള്‍ കുളത്തിലേക്കാണ് വലിച്ചെറിയുന്നത്. ഇഴജന്തുക്കളുടെ ശല്യം കാരണം സമീപത്തെ റോഡില്‍കൂടി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കാലാകാലങ്ങളില്‍ കുളം വൃത്തിയാക്കാത്തതും കുളത്തിന് ചുറ്റുമുള്ള കാടുകള്‍ വെട്ടിത്തെളിക്കാത്തതുമാണ് കാരണം. ഒരുകാലത്ത് സമീപത്തെ ഏലായിലെ നെല്‍കൃഷിക്ക് വെള്ളം എത്തിച്ചിരുന്നത് ഈ കുളത്തില്‍നിന്നായിരുന്നു. നെല്‍കൃഷി അവസാനിച്ചതോടെ കര്‍ഷകരും ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.