പത്തനംതിട്ട: ബി.എസ്.എന്‍.എല്‍ മൊബൈല്‍ നെറ്റ്വര്‍ക് പൊതുജനങ്ങളെ വലക്കുന്നതായി പത്തനംതിട്ട വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസ്താവനയില്‍ ആരോപിച്ചു. ആയിരക്കണക്കിന് ഉപഭോക്താക്കളെ വലച്ച് ബി.എസ്.എന്‍.എല്‍ നെറ്റ് വര്‍ക്ക് തിങ്കളാഴ്ച രാവിലെ മുതല്‍ ഓഫായ നിലയിലാണ്. ജില്ലയുടെ ഭരണ സിരാകേന്ദ്രമായ പത്തനംതിട്ട നഗരത്തില്‍ ഒരു മുന്നറിയിപ്പുമില്ലാതെ മൊബൈല്‍ നെറ്റ്വര്‍ക് ഓഫ് ചെയ്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഉപഭോക്താക്കളുടെ സേവനങ്ങള്‍ക്കുവേണ്ടി ലാന്‍ഡ് ഫോണ്‍ നമ്പറുകളില്‍ വിളിച്ചാലും ഫോണെടുക്കാറില്ല. അഥവാ എടുത്താല്‍ വ്യക്തമായ മറുപടി ലഭിക്കില്ല. ബി.എസ്.എന്‍.എല്‍ ഏരിയ മാനേജരുടെ മൊബൈല്‍ നമ്പര്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് മൊബൈല്‍ നമ്പര്‍ ഇല്ല എന്നുള്ള മറുപടിയാണ് ലഭിക്കുന്നത്. ഏരിയ മാനേജറുടെ 2224000 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല. ജനങ്ങള്‍ക്ക് നല്ലസേവനം കാഴ്ചവെക്കേണ്ട ബി.എസ്.എന്‍.എല്‍ ഇത്തരം നടപടി അവസാനിപ്പിക്കണമെന്നും ഉപഭോക്താക്കളുള്ള ബി.എസ്.എന്‍.എല്‍ നെറ്റ്വര്‍ക് ഓഫ് ചെയ്യുന്നതിന് മുമ്പ് ജനങ്ങളെ അറിയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡനറ് പ്രസാദ് ജോണ്‍ മാമ്പ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഷാജി മാത്യു, കെ.എസ്. അനില്‍കുമാര്‍, യോഹന്നാന്‍ ശങ്കരത്തില്‍, കെ.വി. ഓമനക്കുട്ടന്‍, രാജു കെ. വര്‍ഗീസ്, സെക്രട്ടറിമാരായ കെ.പി. തമ്പി, സുരേഷ്ബാബു, വി.ജി. ചാക്കോ, സജി കരിമ്പനക്കല്‍, ബെന്നി നാഷനല്‍, സാം സൂരജ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.