പത്തനംതിട്ട: മലനാട് ഫെസ്റ്റ് അക്വാ-പെറ്റ് ഷോ പത്തനംതിട്ട സെന്‍റ് പീറ്റേഴ്സ് ചര്‍ച്ച് ജങ്ഷന് സമീപമുള്ള ജിയോ ഗ്രൗണ്ടില്‍ ആരംഭിച്ചു. നവംബര്‍ 10ന് സമാപിക്കും. അലങ്കാര മത്സ്യങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, വളര്‍ത്തുപക്ഷികള്‍, ഗൃഹോപകരണങ്ങള്‍, മൃഗപരിപാലന-വീട്ടാവശ്യ ഉപകരണങ്ങള്‍ തുടങ്ങിയവ പരിചയപ്പെടാനും വാങ്ങാനുമുള്ള സൗകര്യമുണ്ട്. 150ല്‍പരം അലങ്കാര മതത്സ്യങ്ങള്‍, 10 മിനിറ്റ് കൊണ്ട് മനുഷ്യശരീരം തിന്നുതീര്‍ക്കുന്ന ‘പിരാന’, ചീങ്കണ്ണിയുടെ രൂപസാദൃശ്യമുള്ള ‘എലിഗേറ്റര്‍ ഫിഷ്’, കടലിന്‍െറ അടിത്തട്ടിലുള്ള ‘ഗോസ്റ്റ് ഫിഷ്’ എന്നിവ പ്രദര്‍ശനത്തിന് മാറ്റ് കൂട്ടുന്നു. സൂനാമി പോലുള്ള പ്രകൃതിദുരന്തങ്ങളെ തിരിച്ചറിയാന്‍ കഴിവുള്ള ജര്‍മനിയുടെയും ചൈനയുടെയും വന്‍ കാടുകളില്‍ ജീവിക്കുന്ന ഗോള്‍ഡന്‍ പെസന്‍റ്, സില്‍വര്‍ പെസന്‍റ്, റിങ് നെക്ക്, 2000ല്‍പരം വാക്കുകള്‍ അനുകരിക്കാന്‍ കഴിയുന്ന ആഫ്രിക്കയുടെ ഗ്രേ പാരറ്റ്, അമേരിക്കയുടെ ചാറ്റിങ് ലോറി എന്ന ചുവന്ന തത്ത, ഏഴ് നിറങ്ങളില്‍ മഴവില്ലിന്‍െറ വിസ്മയം തീര്‍ത്ത് തത്തയുടെ രാജ്ഞിയും നാലുലക്ഷം രൂപ വിലമതിക്കുന്നതുമായ ആഫ്രിക്കയുടെ മെക്കാമോ തത്ത എന്നിവയും മേളയുടെ ആകര്‍ഷണമാണ്. കരിങ്കോഴി മുതല്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിവുള്ള എമുകോഴി, അലങ്കാര കോഴികള്‍, 15ല്‍പരം വിദേശരാജ്യങ്ങളില്‍നിന്നുള്ള പ്രാവുകള്‍, റഷ്യന്‍ പൂച്ചകള്‍, നായകള്‍, സിറിയന്‍ ഹാമസ്റ്ററും മാര്‍വാടി കുതിരകളും രാജസ്ഥാന്‍ ഒട്ടകം എന്നിവയെയും കാണാം. ഗൃഹോപകരണ പ്രദര്‍ശനത്തില്‍ കേരളത്തില്‍നിന്ന് ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ ലഭിക്കും. രാവിലെ 11മുതല്‍ രാത്രി 8.30വരെയാണ് പ്രദര്‍ശനം. മാര്‍ക്കറ്റിങ് മാനേജര്‍ എം. മഹേഷ്, പി.ജെ. അന്‍സാര്‍, മിഥുന്‍ മണി, ഷിബു തമ്മനം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.