തീര്‍ഥാടകര്‍ക്ക് പരാതിപ്പെടാം 1800-425-1606

പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെ പരാതി പരിഹാരത്തിനായി ജില്ലാ ഭരണകൂടം ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി. ബുധനാഴ്ച രാവിലെ 9.30ന് പമ്പയില്‍ നടക്കുന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ടോള്‍ ഫ്രീ നമ്പര്‍ സംവിധാനം ഉദ്ഘാടനം ചെയ്യും. തീര്‍ഥാടകരോട് ഹോട്ടലുകളിലും കടകളിലും അമിത വിലയോ ടോയ്ലറ്റുകള്‍ ഉപയോഗിക്കുന്നതിന് അമിത ചാര്‍ജ് ഈടാക്കുകയോ, വൃത്തിഹീനമായ സാഹചര്യം ശ്രദ്ധയില്‍പെടുകയോ ചെയ്താല്‍ ടോള്‍ ഫ്രീ നമ്പറില്‍ പരാതി അറിയിക്കാം. പമ്പ, നിലക്കല്‍, സന്നിധാനം തുടങ്ങിയ കേന്ദ്രങ്ങളിലെ കടകളും ടോയ്ലറ്റുകളും നമ്പര്‍ സഹിതം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിയുള്ള കടയുടെ നമ്പര്‍ സഹിതം പരാതിപ്പെട്ടാല്‍ നടപടി ഉറപ്പാക്കും. 1800-425-1606 നമ്പറിലാണ് പരാതി അറിയിക്കേണ്ടത്. പരാതി അറിയിക്കുമ്പോള്‍തന്നെ റിക്കാര്‍ഡ് ചെയ്യപ്പെടും. ഈ പരാതി പമ്പയിലെ ഡ്യൂട്ടി മജിസ്ട്രേറ്റിന് കൈമാറും. ഡ്യൂട്ടി മജിസ്ട്രേറ്റിന്‍െറ നേതൃത്വത്തില്‍ മൊബൈല്‍ സന്ദേശം വഴി ചുമതലയുള്ള ഓഫിസര്‍മാര്‍ക്ക് പരാതി കൈമാറും. ഇംഗ്ളീഷിലും ഹിന്ദിയിലും മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും പരാതി സ്വീകരിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഐ.ടി മിഷനാണ് സംവിധാനത്തിനാവശ്യമായ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.