പത്തനംതിട്ട: ജനറല്‍ ആശുപത്രിക്ക് റോഡ് ആന്‍ഡ് ഷിപ്പിങ്-ഹൈവേയ്സ് മന്ത്രാലയം നല്‍കിയ ആംബുലന്‍സ് തുരുമ്പെടുത്ത് നശിക്കുന്നു. കഴിഞ്ഞ ആറു മാസത്തിലധികമായി ആംബുലന്‍സ് സര്‍വിസ് നടത്താന്‍ കഴിയാത്ത അവസ്ഥയിലായിട്ട് . അറ്റക്കുറ്റപ്പണി നടത്തുന്നതിനായി ഫണ്ടില്ലാത്തതുമൂലമാണ് ആംബുലന്‍സ് കട്ടപ്പുറത്താകാന്‍ കാരണം. റോഡ് അപകടങ്ങളില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ വേണ്ടിയാണ് ഇത് ഉപയോഗിച്ചിരുന്നത്. എന്നാല്‍, അറ്റകുറ്റപ്പണി നടത്താന്‍ ആശുപത്രിക്ക് ഫണ്ടില്ലാതെ വന്നതോടെ ആശുപത്രിക്ക് പിന്നിലുള്ള പേവാര്‍ഡിന് സമീപം നിര്‍ത്തിയിടുകയായിരുന്നു. എന്നാല്‍, ഇതിന് മതിയായ സംരക്ഷണം നല്‍കാതെ വെയിലും മഴിയുംമേറ്റ് തുരുമ്പെടുത്ത് നശിക്കാന്‍ തുടങ്ങി. ജനറല്‍ ആശുപത്രിയുടെ മൂന്ന് ആംബുലന്‍സില്‍ ഒരെണ്ണം അപകടത്തില്‍പെട്ട് അറ്റക്കുറ്റപ്പണി നടത്താന്‍ കഴിയാത്ത വിധം നശിച്ചു. പിന്നീടുള്ള ഒരൊണ്ണം ശബരിമല, മെഡിക്കല്‍ ക്യാമ്പ് എന്നിവക്കായി കൊണ്ടുപോകുന്നതിനാല്‍ ഈ ആംബുലന്‍സായിരുന്നു അടിയന്തര ഘട്ടത്തില്‍ രോഗികളെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കുന്നതിനായി ഉപയോഗിച്ച് വന്നത്. ചെറിയ രീതിയിലുള്ള അറ്റക്കുറ്റപ്പണി നടത്താന്‍ ജില്ലാ ആരോഗ്യ വിഭാഗം അനുമതി നല്‍കാത്തതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണമായിട്ടുള്ളത്. പുറമെ നിന്ന് ആംബുലന്‍സ് വിളിച്ചാല്‍ 3500 മുതല്‍ 4500 രൂപവരെയാണ് ഇവര്‍ രോഗികളുടെ കൈയില്‍നിന്ന് ഈടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.