കയര്‍ മേള: രുചിയുടെ കലവറയൊരുക്കി ഫുഡ്കോര്‍ട്ട്

കോന്നി: സംസ്ഥാന കയര്‍ വികസന വകുപ്പ് പ്രമാടം ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന കേരള കയര്‍ ഫെയര്‍ പ്രദര്‍ശന വിപണന മേളയില്‍ രുചിയുടെ കലവറയൊരുക്കി കുടുംബശ്രീയുടെ ഫുഡ്കോര്‍ട്ട്. പത്തനംതിട്ട, തിരുവല്ല, ആലപ്പുഴ, പത്തനാപുരം, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ കുടുംബശ്രീ ഗ്രൂപ്പുകളാണ് ഫുഡ്കോര്‍ട്ടിന് നേതൃത്വം നല്‍കുന്നത്. ഓരോ ഗ്രൂപ്പില്‍നിന്ന് നാലുപേരടങ്ങുന്ന വനിതകളുടെ സംഘം രുചികരമായ വിഭവങ്ങള്‍ ഒരുക്കുന്നു. കോഴിക്കോടന്‍ സ്പെഷല്‍ ഉന്നക്കായ, പഴംനിറവ്, കാസര്‍കോട് സ്പെഷല്‍ ചിക്കന്‍സുക്ക തുടങ്ങിയ വിഭവങ്ങള്‍ മിതമായ നിരക്കില്‍ ഫുഡ്കോര്‍ട്ടില്‍ ലഭിക്കും. തിരുവല്ലയില്‍ നിന്നത്തെിയ സ്നേഹ കുടുംബശ്രീ യൂനിറ്റ് വിവിധതരം ജ്യൂസുകള്‍ തയാറാക്കി നല്‍കുന്നുണ്ട്. നെല്ലിക്കകൊണ്ടുള്ള ഹണിബെറി, സ്വീറ്റ് ബെറി, ബീറ്റ് ബെറി, കാരറ്റ് ബെറി, കൂള്‍ ബെറി, ഡയബറ്റ് ബെറി, ഗ്രീന്‍ ബെറി എന്നീ ഏഴുതരം ജ്യൂസുകളും ഫുഡ്കോര്‍ട്ടിനെ ജനപ്രിയമാക്കുന്നു. മലപ്പുറത്തുനിന്നുള്ള റമദാന്‍ കുടുംബശ്രീ യൂനിറ്റാണ് പായസമേള ഒരുക്കുന്നത്. മുളയരി, പാലട, ചിക്കന്‍, കാരറ്റ് തുടങ്ങിയ പായസങ്ങള്‍ മേളയില്‍ ലഭിക്കും. തലശേരി ദം ബിരിയാണി തയാറാക്കുന്നത് കണ്ണൂരില്‍നിന്നുള്ള അല്‍ഫലാഹ് കുടുംബശ്രീ യൂനിറ്റാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.