മല്ലപ്പള്ളിയില്‍ ടിപ്പറുകളുടെ മരണപ്പാച്ചില്‍

മല്ലപ്പള്ളി: താലൂക്കിന്‍െറ മിക്ക പ്രദേശങ്ങളിലും ടിപ്പറുകളുടെ മരണപ്പാച്ചില്‍ നിയന്ത്രിക്കാന്‍ നടപടിയില്ല. സ്കൂള്‍ സമയമായ രാവിലെയും വൈകീട്ടും ഓടരുതെന്ന നിയമം കാറ്റില്‍ പറത്തിയാണ് ടിപ്പറുകള്‍ തലങ്ങും വിലങ്ങും പായുന്നത്. നടപടിയെടുക്കേണ്ട അധികൃതരുടെ മുന്നിലൂടെയാണ് ഈ നിയമലംഘനം. ആരെങ്കിലും പരാതിപ്പെട്ടാല്‍ പോലും നടപടിയെടുക്കാന്‍ പൊലീസ് തയാറാകുന്നില്ളെന്ന് ആക്ഷേപമുണ്ട്. ചുങ്കപ്പാറ-മാരംകുളം റോഡരികില്‍ നാലിലധികം സ്കൂളുകളാണുള്ളത്. ഇവിടെ ടിപ്പറുകളുടെ മത്സരയോട്ടം തടയാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. ലോഡുമായി പോകുമ്പോള്‍ മൂടി വേണമെന്ന നിയമം ഉണ്ടെങ്കിലും ആരും പാലിക്കാറില്ല. രാപകല്‍ വ്യത്യാസമില്ലാതെ നൂറുകണക്കിന് ടിപ്പറുകളാണ് പായുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.