കോഴഞ്ചേരി: ആറന്മുള ഉത്രട്ടാതി ജലമേളയുടെ ഒരുക്കം പൂര്‍ത്തിയായി. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ മേല്‍ശാന്തി അരവിന്ദാക്ഷന്‍ ഭട്ടതിരി ക്ഷേത്ര ശ്രീകോവിലില്‍നിന്ന് തെളിച്ചുനല്‍കുന്ന ഭദ്രദീപം ഘോഷയാത്രയായി സത്രം കടവിലെ മുഖ്യപവിലിയനില്‍ എത്തിച്ച് നിലവിളക്കിലേക്ക് പകരും. തുടര്‍ന്ന് കലക്ടര്‍ എസ്. ഹരികിഷോര്‍ പതാക ഉയര്‍ത്തും. ഉച്ചക്ക് 1.30ന് നടക്കുന്ന ജലമേള കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ ഉദ്ഘാടനം ചെയ്യും. സംസ്ഥാന മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.ജെ. ജോസഫ്, വി. എസ്. ശിവകുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ അതിഥികളായി പങ്കെടുക്കും. എന്‍.എസ്.എസ് പ്രസിഡന്‍റ് പി.എന്‍. നരേന്ദ്രനാഥന്‍നായര്‍ വിജയികള്‍ക്ക് മന്നം ട്രോഫി സമ്മാനിക്കും. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍, ആന്‍േറാ ആന്‍റണി എം.പി, ശിവദാസന്‍നായര്‍ എം.എല്‍.എ, കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ദൂരദര്‍ശന്‍ ജലമേള നേരിട്ട് സംപ്രേഷണം ചെയ്യുമെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്‍റ് ഡോ.കെ.ജി. ശശിധരന്‍പിള്ള അറിയിച്ചു. വിവിധ സ്വകാര്യ ചാനലുകളും ജലമേള കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ജലമേളയുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ 10 മുതല്‍ ആറന്മുളയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന വേദിയും പരിസരവും സി.സി ടി.വി നിരീക്ഷണത്തിന്‍ കീഴിലാക്കിയിട്ടുണ്ട്. ഉത്രട്ടാതി ദിവസം ആറന്മുളയും പരിസരവും മദ്യ നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കലക്ടറുടെയും പൊലീസ് മേധാവിയുടെയും നേതൃത്വത്തില്‍ പള്ളിയോട സേവാസംഘവും ജലസേചനവകുപ്പും ചേര്‍ന്ന് ഞായറാഴ്ച ഒരുക്കം വിലയിരുത്തി. പമ്പയിലെ ജലനിരപ്പ് ജലമേളക്ക് ആവശ്യമായ വിധം ക്രമീകരിക്കുന്നതിന് മൂഴിയാര്‍, കക്കാട്, മണിയാര്‍ എന്നീ ഡാമുകള്‍ക്ക് പുറമെ, സ്വകാര്യ ഡാമുകളില്‍നിന്ന് വെള്ളം തുറന്നുവിടാന്‍ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.