പത്തനംതിട്ട: ജില്ലാ ഭരണകൂടവും സാമൂഹികനീതി വകുപ്പും ജില്ലയില്‍ നടപ്പാക്കി വരുന്ന സാമൂഹിക സേവന പദ്ധതിയായ ജനസേവയുടെ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്‍െറ ഉദ്ഘാടനം സെപ്റ്റംബര്‍ ഒന്നിന് രാവിലെ 10ന് പത്തനംതിട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പഞ്ചായത്ത് സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ നിര്‍വഹിക്കും. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളിലെ നാഷനല്‍ സര്‍വിസ് സ്കീമിന്‍െറ സഹകരണത്തോടെ നടപ്പാക്കിവരുന്ന പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനത്തിന്‍െറ അവലോകനവും അവാര്‍ഡ് ദാനവും ഇതോടൊപ്പം നടക്കും. കെ. ശിവദാസന്‍ നായര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണവും ജനസേവ-ഓണ്‍ലൈന്‍ പോസ്റ്റര്‍ പ്രകാശനവും ആന്‍േറാ ആന്‍റണി എം.പി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ആര്‍. ഹരിദാസ് ഇടത്തിട്ട വിശിഷ്ടാതിഥിയാകും. കലക്ടര്‍ എസ്. ഹരികിഷോര്‍, എ.ഡി.എം എം. സുരേഷ് കുമാര്‍, എം.ജി സര്‍വകലാശാല എന്‍.എസ്.എസ് ജില്ലാ കോഓഡിനേറ്റര്‍ ഡോ.എം.എസ്. സുനില്‍, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ എസ്. ജലജ എന്നിവര്‍ സംസാരിക്കും. സമൂഹത്തിലെ അശരണര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും സംരക്ഷണം നല്‍കാനായി സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതികള്‍ എല്ലാവരിലേക്കും എത്തിക്കുകയാണ് ജനസേവ പദ്ധതിയുടെ ലക്ഷ്യം. സര്‍ക്കാറിന്‍െറ സേവനത്തെക്കുറിച്ചും ജനങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചും കൂടുതല്‍ പ്രചാരണം നടത്തുകയും അര്‍ഹരായവരെ സര്‍ക്കാര്‍ പദ്ധതികളില്‍ ചേര്‍ക്കുകയും ചെയ്തു വരുന്നു. ജനസേവ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത 100 നാഷനല്‍ സര്‍വിസ് സ്കീം വളന്‍റിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഇവര്‍ വീടുകള്‍ സന്ദര്‍ശിച്ച് സര്‍ക്കാര്‍ ക്ഷേമ പദ്ധതികളെ കുറിച്ച് പ്രചാരണം നടത്തുകയും 595 പേരെ കണ്ടത്തെി വിവിധ പദ്ധതികളിലേക്ക് അപേക്ഷ സ്വീകരിക്കുകയും ചെയ്തു. ഇതുപ്രകാരം വികലാംഗ ദുരിതാശ്വാസനിധിയില്‍ 33 പേരും കാരുണ്യ പദ്ധതിയില്‍ 356 പേരും സ്നേഹപൂര്‍വം പദ്ധതിയില്‍ 98 പേരും വികലാംഗ വിദ്യാര്‍ഥി സ്കോളര്‍ഷിപ്പിന് 64 പേരും ആശ്വാസകിരണത്തിന് 34 പേരും സമാശ്വാസത്തിന് എട്ടുപേരും അപേക്ഷ സമര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.