കോഴഞ്ചേരി: പമ്പയിലെ ജലനിരപ്പ് താഴ്ന്നുവെങ്കിലും ആവേശം കൈവിടാതെ അയിരൂര്‍ പുതിയകാവ് മാനവമൈത്രി ജലമേള നടന്നു. കിഴക്ക് ഇടക്കുളം മുതല്‍ പടിഞ്ഞാറ് ഇടശ്ശേരിമല വരെയുള്ള 17 പള്ളിയോടങ്ങള്‍ ജലമേളയില്‍ പങ്കെടുത്തു. രാവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീകല ഹരികുമാര്‍ പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നടന്ന വഞ്ചിപ്പാട്ട് മത്സരത്തില്‍ ചെറുകോല്‍ ഒന്നാം സ്ഥാനവും മേലുകര രണ്ടും അയിരൂര്‍ മൂന്നും സ്ഥാനം നേടി. വിജയികള്‍ക്ക് കോയിപ്രം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ജിജി ജോണ്‍ മാത്യു സമ്മാനദാനം നിര്‍വഹിച്ചു. അയിരൂര്‍, തെക്കേമുറി, ചിറയിറമ്പ്, നെടുമ്പ്രയാര്‍, കുറിയന്നൂര്‍, മേലുകര, കീഴുകര, ചെറുകോല്‍, ഇടക്കുളം, ഇടശ്ശേരിമല, പുല്ലൂപ്രം, കോറ്റാത്തൂര്‍, കീക്കൊഴൂര്‍, ഇടപ്പാവൂര്‍, കോഴഞ്ചേരി, ഇടപ്പാവൂര്‍ പേരൂര്‍, കാട്ടൂര്‍ എന്നീ പള്ളിയോടങ്ങളാണ് എ, ബി ബാച്ചുകളിലായി ജലമേളയില്‍ പങ്കെടുത്തത്. മേളയില്‍ പങ്കെടുക്കാനത്തെിയ പള്ളിയോടങ്ങളെ വെറ്റ, പുകയില നല്‍കി സ്വീകരിച്ചു. ജലമേളയുടെ ഉദ്ഘാടനം ആന്‍േറാ ആന്‍റണി എം.പി നിര്‍വഹിച്ചു. രാജു എബ്രഹാം എം.എല്‍.എ, വര്‍ഗീസ് പുന്നന്‍, സലിം പി. ചാക്കോ, കെ. ജയവര്‍മ, ടി.കെ. പീതാംബരന്‍, വിജയകുമാരി, അംബുജ ഭായി, വി. പ്രസാദ്, സുരേഷ് കുഴിവേലി വിദ്യാധരന്‍ അമ്പലാത്ത്, സുനി മോള്‍, അമ്പിളി പ്രഭാകരന്‍, ഹരികുമാര്‍ നാകത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീകല ഹരികുമാര്‍ പള്ളിയോടങ്ങള്‍ക്കുള്ള ഗ്രാന്‍റും ട്രോഫിയും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.