കൊട്ടശ്ശേരിയിൽ അപകടസൂചന ബോർഡ് സ്ഥാപിച്ചു

കോങ്ങാട്: പാലക്കാട്-ചെർപ്പുളശ്ശേരി സംസ്ഥാനപാതയിൽ കോങ്ങാട്-മാരാർക്കുളം ജി.എൽ.പി സ്കൂളിനടുത്ത് കൊട്ടശ്ശേരി വളവിൽ കോങ്ങാട് ജനമൈത്രി പൊലീസും കോങ്ങാട് റോട്ടറി ക്ലബും ചേർന്ന് അപകടസൂചന ബോർഡുകൾ സ്ഥാപിച്ചു. വാഹനാപകടം വർധിച്ച സാഹചര്യത്തിൽ 'മാധ്യമം' വാർത്ത പ്രസിദ്ധീകരിക്കുകയും വി.കെ. ശ്രീകണ്oൻ എം.പി പൊതുമരാമത്ത് മന്ത്രിക്ക് കത്തയക്കുകയും ചെയ്തിതിരുന്നു. സി.ഐ കെ.സി. വിനു, റോട്ടറി ക്ലബ് പ്രസിഡൻറ് ജ്യോതി പ്രകാശൻ എന്നിവർ നേതൃത്വം നൽകി. pew board: കോങ്ങാട് സംസ്ഥാനപാത കൊട്ടശ്ശേരിവളവിൽ അപകടസൂചന ബോർഡ് സ്ഥാപിച്ച നിലയിൽ ```````````````````````````````` ദലിത് കോൺഗ്രസ് നിൽപുസമരം കോങ്ങാട്: കോവിഡ് കാലത്ത് എസ്.സി–എസ്.ടി വിഭാഗക്കാർക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും കാർഷികകടങ്ങൾ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് കോങ്ങാട് ബ്ലോക്ക് ദലിത് കോൺഗ്രസ് കമ്മിറ്റി നടത്തിയ നിൽപുസമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സി.എൻ. ശിവദാസൻ ഉദ്ഘാടനം ചെയ്തു. കെ.എസ്. സുന്ദരേശൻ, സി.സി. കൃഷ്ണൻകുട്ടി, എം.സി. പൊന്നുക്കുട്ടൻ, ടി.യു. മുരളീകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. pew nilp samaram: കോങ്ങാട് ബ്ലോക്ക് ദലിത് കോൺഗ്രസ് കമ്മിറ്റി നടത്തിയ നിൽപുസമരം നെല്ലറയുടെ യുവത കൃഷിയിടങ്ങളിലേക്ക് വിത്ത് കൈമാറി കല്ലടിക്കോട്: ഡി.വൈ.എഫ്.ഐ തച്ചമ്പാറ മേഖലാ കമ്മിറ്റിക്ക് ആവശ്യമായ വിത്തുകൾ തച്ചമ്പാറ കാർഷിക സഹകരണസംഘം നൽകി. സംഘം പ്രസിഡൻറ് എം.എൻ. രാമകൃഷ്ണ പിള്ള, സെക്രട്ടറി കെ.പി. രാധാകൃഷ്ണൻ എന്നിവരിൽനിന്ന് ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി റാഷിദും മേഖല പ്രസിഡൻറ് അജിത്തും വിത്തുകൾ ഏറ്റുവാങ്ങി. സ്വയംപര്യാപ്തതയിലേക്ക് കുടുംബങ്ങളെ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ, തച്ചമ്പാറ പഞ്ചായത്തിൽ നൂറ്റമ്പതോളം ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ വീടുകളിലാണ് പച്ചക്കറികൃഷി ആരംഭിക്കുന്നത്. pew seeds: തച്ചമ്പാറ മേഖല ഡി.വൈ.എഫ്.ഐ കമ്മിറ്റിക്ക് എം.എൻ. രാമകൃഷ്ണപിള്ള വിത്ത് കൈമാറുന്നു കളിമണ്ണ് തൊഴിലാളികൾക്ക് യൂത്ത് കെയറിൻെറ സഹായം ആലത്തൂർ: ലോക്ഡൗൺ സമയത്ത് പണിയെടുക്കാൻപറ്റാതെ ദുരിതത്തിൽ കഴിയുന്ന അത്തിപ്പൊറ്റയിലെ കളിമൺ തൊഴിലാളി കുടുംബങ്ങൾക്ക് തരൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരിയും മറ്റു അത്യാവശ്യം സാധനങ്ങളും അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു. മണ്ഡലം പ്രസിഡൻറ്‌ ജി. ശശി ചമ്മിണിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡൻറ്‌ പി. മനോജ്‌കുമാർ കിറ്റ് വിതരണം നടത്തി. സുജിത് നെച്ചൂർ, ഹക്കീം, സന്ദീപ് മഠത്തിൽ, ––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––നിസാമുദ്ദീൻ എം.കെ. മുഹമ്മദ്‌ സനൂപ്––––––––––––––––––––––––––––––––––––––––––––––––– എന്നിവർ പങ്കെടുത്തു. ലോക്ഡൗൺ മുതൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ യൂത്ത് കോൺഗ്രസുകാർ നടത്തിവരുന്ന സേവനപ്രവർത്തനങ്ങുടെ തുടർച്ചയാണിതെന്ന് ഭാരവാഹികൾ പറഞ്ഞു. pew food kit: ലോക്ഡൗണിൽ ദുരിതത്തിലായ അത്തിപ്പൊറ്റയിലെ കളിമൺതൊഴിലാളികൾക്ക് യൂത്ത് കോൺഗ്രസിൻെറ ഭക്ഷ്യധാന്യക്കിറ്റുകൾ പഞ്ചായത്ത് പ്രസിഡൻറ് പി. മനോജ് കുമാർ വിതരണം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.