ചെർപ്പുളശ്ശേരി: ലോക്ഡൗൺ പശ്ചാത്തലത്തിൽ എഴുവന്തല വായനശാലയും ഭാവന ക്ലബും ചേർന്ന് പ്രദേശത്തെ വീടുകളിൽ ചെയ്തു. ദിനുരാജ്, നന്ദീപ്, രാമചന്ദ്രൻ, സി.വി. രാജേഷ്, കെ.പി. ഹരിദാസൻ, പത്മപ്രസാദ്, മധുസൂദനൻ, ഗംഗാധരൻ, അരുൺ, നിഖിൽ, ശരത് ബാബു എന്നിവർ നേതൃത്വം നൽകി. ```````````````````````````````` ലോക്ഡൗൺ കാലത്ത് പൊലീസിന് ഭക്ഷണമൊരുക്കി യുവാക്കൾ കരിങ്കല്ലത്താണി: ലോക്ഡൗൺ കാലത്ത് പൊലീസിന് ഭക്ഷണമൊരുക്കി യുവാക്കൾ. പാലക്കാട്-മലപ്പുറം ജില്ല അതിർത്തിയായ കരിങ്കല്ലത്താണിയിലാണ് ലോക്ഡൗൺ പ്രഖ്യാപിച്ച അന്നു മുതൽ അതിർത്തിയിലുള്ള നാട്ടുകൽ, പെരിന്തൽമണ്ണ പൊലിസുകാർക്ക് ഭക്ഷണവും വിശ്രമത്തിന് റൂമുകളും നൽകി യുവാക്കൾ മാതൃകയാകുന്നത്. കമ്യൂണിറ്റി കിച്ചൺ ആരംഭിച്ചത് മുതൽ ഉച്ചഭക്ഷണം അവിടന്ന് നൽകിവരുന്നു. രാവിലെയും വൈകീട്ടും ചായയും പലഹാരങ്ങളും രാത്രി ബിരിയാണി അടക്കമുള്ള വിഭവങ്ങളും നോമ്പ് പ്രമാണിച്ച് അത്താഴവും നോമ്പുതുറ വിഭവങ്ങളും ഇവർ തയാറാക്കിനൽകുന്നു. ആവശ്യക്കാർക്ക് മരുന്ന് എത്തിച്ചുനൽകുന്നതിനും വൈദ്യസഹായം എത്തിച്ചുനൽകുന്നതിനും യുവാക്കൾ ജാഗ്രതകാണിക്കുന്നു. പിലാക്കൽ യാക്കൂബ്, അസീസ്, ഷിഹാബ് പിലാക്കൽ, ഷമീർഖാൻ കോളശ്ശേരി, സാദിഖ്, പി.ടി. ഷക്കീൽ, കൊളക്കാടൻ സാലി, ഷിഹാബ് വള്ളൂർക്കാവിൽ തുടങ്ങിയവർ നേതൃത്വം നൽകുന്നു. ഐഡിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗങ്ങൾകൂടിയാണ് ഇവർ. pew police food: കരിങ്കല്ലത്താണിയിൽ ക്യാമ്പ് ചെയ്യുന്ന നാട്ടുകൽ എസ്.ഐ അനിൽമാത്യു, പെരിന്തൽമണ്ണ പൊലീസ് അംഗങ്ങൾ എന്നിവർക്കൊപ്പം ഐഡിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗങ്ങൾ 'കൂടുതൽ ട്രെയിൻ സർവിസ് വേണം' ആലത്തൂർ: അയൽ നാടുകളിലുള്ള മലയാളികളെ കൊണ്ടുവരാൻ കൂടുതൽ ട്രെയിൻ സർവിസ് വേണമെന്ന് രമ്യ ഹരിദാസ് എം.പി റെയിൽവേ മന്ത്രി പിയുഷ് ഗോയലിനോട് ആവശ്യപ്പെട്ടു. ഗർഭിണികൾ, സ്ത്രീകൾ, വിദ്യാർഥികൾ, പ്രായമായവർ, രോഗികൾ, കുട്ടികൾ തുടങ്ങി കൂടുതൽ പരിഗണനവേണ്ടവർക്ക് മുൻഗണന നൽകി തിരികെ കൊണ്ടുവരാൻ നടപടി വേണമെന്നും അവർ അയച്ച നിവേദനത്തിൽ പറയുന്നു. ````````````````` വീട് തകർന്ന വനിതക്ക് സഹായവുമായി ടെയ്ലേഴ്സ് അസോസിയേഷൻ നെന്മാറ: കഴിഞ്ഞദിവസമുണ്ടായ മഴയിലും കാറ്റിലും വീട് തകർന്ന വിത്തനശ്ശേരി എടക്കമ്പാടം സ്വദേശിനി എ. സബിതക്ക് ടെയ്ലേഴ്സ് അസോസിയേഷൻ അടിയന്തര സാമ്പത്തിക സഹായമെത്തിച്ചു. യൂനിറ്റ് പ്രസിഡൻറ് ടി. ഷൺമുഖൻ, സെക്രട്ടറി എം. കുമാരി, ലത, ഏരിയ സെക്രട്ടറി എ. പരമു, ട്രഷറർ എം. മോഹനൻ, ബാബു തുടങ്ങിയവർ ചേർന്നാണ് സഹായമെത്തിച്ചത്. ടെയ്ലേഴ്സ് അസോസിയേഷൻ ചാരിറ്റബിൾ ട്രസ്റ്റിൽനിന്ന് വീട് വാസയോഗ്യമാക്കാനായി കൂടുതൽ സഹായം ലഭിക്കാനുള്ള ശ്രമമുണ്ടാകുമെന്ന് ഏരിയ സെക്രട്ടറി എ. പരമു അറിയിച്ചു. തയ്യൽ തൊഴിലാളിയായ സബിതയും കുടുംബവും താമസിച്ചുവരുന്ന വീട് കഴിഞ്ഞദിവസം രാത്രിയാണ് തകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.