റേഷൻകട നടത്തിപ്പിൽ ബിനാമികൾ സജീവം

പാലക്കാട്: സംസ്ഥാനത്ത് റേഷൻവിതരണം നിയന്ത്രിക്കുന്നത് ബിനാമികളാണെന്ന ആക്ഷേപം ശക്തമാകുന്നു. ഇത്തരത്തിൽ ബിനാമികൾ നടത്തുന്ന കടകളുമായി ബന്ധപ്പെട്ടാണ് കൂടുതൽ പരാതിയും ക്രമക്കേടുകളുമെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. ബിനാമികൾ നടത്തുന്ന ആയിരത്തോളം റേഷൻകടകൾ സംസ്ഥാനത്തുണ്ടെന്ന് ആൾ കേരള റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് മോഹനൻ പിള്ള പറഞ്ഞു. കുടുതൽ ബിനാമി കടകൾ പ്രവർത്തിക്കുന്നത് തൃശൂർ ജില്ലയിലാണ്. ഇവരാണ് സംസ്ഥാനത്ത് റേഷൻവിതരണം എങ്ങനെ നടത്തണമെന്ന് തീരുമാനിക്കുന്നത്. രണ്ട് മുതൽ 35 കടകൾ വരെ കൈകാര്യം ചെയ്യുന്നവരുണ്ട്. ചിലയിടങ്ങളിൽ എൻ.എഫ്.എസ്.എ ഗോഡൗൺ ഉടമസ്ഥാവകാശം, ചില താലൂക്കുകളിലെ വാതിൽപ്പടി വിതരണം എന്നിവയും ബിനാമികളുടെ കൈവശമാണ്. വാതിൽപ്പടി വിതരണത്തിൽ പലയിടത്തും തൂക്കം പാലിക്കാറില്ല. ഇവ ചോദ്യം ചെയ്യുന്നവരെ മോശപ്പെട്ട ഭക്ഷ്യധാന്യം നൽകി ഒതുക്കുന്നതും പതിവാണ്. ദേശീയഭക്ഷ്യ സുരക്ഷാനിയമമനുസരിച്ച് കടകളിൽ മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കണമെന്നാണ് ചട്ടം. സംസ്ഥാനത്തെ 80 ശതമാനം കടകളും നിയമം പാലിക്കാൻ തയാറായപ്പോഴും, ബിനാമികൾ നടത്തുന്ന കടകളിൽ ഇത് പാലിക്കപ്പെടുന്നില്ലെന്ന് മോഹനൻ പിള്ള ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.