പ്രതിസന്ധി ഒഴിയുന്നില്ല; ബസുകൾ കട്ടപ്പുറത്ത് തന്നെ

ജില്ലയിലുള്ളത് 1100ഓളം ബസുകൾ പാലക്കാട്: ലോക്ഡൗണിൽ നിബന്ധനകളോടെ സ്വകാര്യ ബസുകൾ സർവിസ് നടത്തുന്നതിന് സർക്കാർ അനുമതി നൽകിയെങ്കിലും നിരത്തിലിറങ്ങിയത് അഞ്ച് ശതമാനത്തിൽ താഴെ. അവയിൽ 90 ശതമാനവും 1000 മുതൽ 3000 രുപ വരെ നഷ്ടം സഹിച്ചാണ് സർവിസ് നടത്തുന്നതെന്ന് ബസ് ഉടമ ഭാരവാഹികൾ വ്യക്തമാക്കി. ബാക്കിയുള്ളവ ദിനം പ്രതിയുള്ള വരവ് ചെലവ് തുല്യമായി പോകുന്ന സ്ഥിതിയിലാണ്. ചില ബസുകൾ രാവിലെ, വൈകുന്നേരം സമയങ്ങളിൽ മാത്രമാണ് സർവിസ് നടത്തുന്നത്. 85 ശതമാനം ബസുടമകളും ജി ഫോറം അപേക്ഷ നൽകി നിർത്തിയിട്ടിരിക്കുകയാണ്. ഇവയിൽ ഭൂരിഭാഗം ബസുകളുടെ കാലാവധി മേയ് അവസാനിക്കും. ജൂൺ മുതൽ സർവിസാരംഭിക്കാൻ സർക്കാർ ഇളവ് അനുവദിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. നിലവിലുള്ള വ്യവസ്ഥകൾ അംഗീകരിച്ച് ബസി‍ൻെറ വലിപ്പത്തിനനുസരിച്ച് അഞ്ച് മുതൽ 10 വരെ യാത്രക്കാരെ നിർത്തിക്കൊണ്ടുപോകാൻ അനുമതി നൽകണമെന്നാണ് ഇവരുടെ ആവശ്യം. സർവിസ് നടത്താൻ പൊലീസ് സഹായം ആവശ്യമാണെന്നും ഇവർ വ്യക്തമാക്കി. പലയിടത്തും യാത്രക്കാരും ജീവനക്കാരും തമ്മിൽ വാക്ക് തർക്കം പതിവായിട്ടുണ്ട്. ബസിൽ കയറ്റാവുന്ന യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണമുള്ളതിനാൽ ചില സ്റ്റോപ്പുകളിൽ ഒന്നിൽ കൂടുതൽ ‍യാത്രക്കാർ കയറുമ്പോൾ ഇവ പാലിക്കാൻ കഴിയാറില്ല. ഇത് വാക്കുതർക്കത്തിനിടയാക്കുന്നുണ്ട്. ജില്ലയിൽ ബുധനാഴ്ച 20 സ്വകാര്യ ബസുകൾ മാത്രമാണ് സർവിസ് നടത്തിയത്. 1100ഓളം ബസുകളാണ് ജില്ലയിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.