മുതലമട: പഞ്ചായത്ത് അനുവാദമില്ലാതെ പ്രവർത്തിക്കുന്നത് പത്തിലധികം പന്നി ഫാമുകൾ. ചെമ്മണാമ്പതി, പലകപ്പാണ്ടി, കള്ളിയമ്പാറ, ഇടുക്കുപ്പാറ, ഉർക്കുളംക്കാട്, കരടിക്കുന്ന്, ചെമ്മണന്തോട്, മീങ്കര എന്നിവിടങ്ങളിലാണ് രേഖകളില്ലാതെ പന്നിഫാമുകൾ പ്രവർത്തിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിെവക്കുന്ന ഇത്തരം ഫാമുകൾക്കെതിരെ ഗ്രാമസഭക്ക് പരാതികൾ നൽകിയിട്ടും നടപടിയില്ലെന്ന് ചെമ്മണാമ്പതിവാസികൾ പറയുന്നു. ഫാമുകളിൽ അറവ്, ഹോട്ടൽ മാലിന്യം ഉപയോഗിക്കുന്നതിനാൽ പരിസരങ്ങളിൽ ദുർഗന്ധവും ത്വഗ് രോഗങ്ങളും പടരാനിടയുണ്ട്.
പന്നിഫാമുകളിലേക്ക് മാലിന്യം കൊണ്ടുവരുന്നതിെൻറ പേരിലാണ് ആശുപത്രി മാലിന്യവും കടത്തിവരുന്നത്. എന്നാൽ, മുതലമട പഞ്ചായത്തിൽ പന്നി ഫാമുകൾക്കൊന്നും പ്രവർത്തന അനുവാദം നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡൻറ് ബേബി സുധ പറഞ്ഞു. ഇവ അടച്ചുപൂട്ടാൻ നടപടിയെടുക്കുമെന്നും മാലിന്യവുമായി എത്തുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലങ്കോട് പൊലീസിന് പരാതി നൽകിയതായും ബേബി സുധ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.