പാലക്കാട്: എല്ലാ വേർതിരിവിനുമപ്പുറം ഭാരതീയരെ ഒന്നിപ്പിക്കുന്ന, ദേശീയ നേതാക്കളു ടെ കൈയൊപ്പിലൂടെ ശ്രദ്ധേയമായ ആ മഹത്ഗ്രന്ഥത്തിെൻറ അപൂർവ പതിപ്പുകളിലൊന്ന് പാല ക്കാട്ടുണ്ട്. പാലക്കാട് പബ്ലിക് ലൈബ്രറിയിലാണ്, പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഉൾപ്പെടെയുള്ളവർ ഒപ്പിട്ട ഭരണഘടനയുടെ പകർപ്പുള്ളത്. ഭരണഘടന നിർമാണസഭയിലെ എല്ലാ അംഗങ്ങളും ഇതിൽ പേരെഴുതി ഒപ്പിട്ടിട്ടുണ്ട്. െനഹ്റുവിേൻറതാണ് ആദ്യ ഒപ്പ്. ബി.ആർ. അംബേദ്കർ, സി. രാജഗോപാലാചാരി, രാജേന്ദ്രപ്രസാദ്, സർദാർ വല്ലഭായ് പേട്ടൽ, അബുൽകലാം ആസാദ്, ശ്യാമപ്രസാദ് മുഖർജി, കെ.എം. മുൻഷി, സരോജിനി നായിഡു, വിജയലക്ഷ്മി പണ്ഡിറ്റ്, എ. കരുണാകര മേനോൻ, അല്ലാഡി കൃഷ്ണസ്വാമി അയ്യർ, പട്ടാഭി സീതാരാമയ്യ, സി.പി. രാമസാമി റെഡ്ഡി, സുജേത കൃപലാനി, ഫിറോസ് ഗാന്ധി തുടങ്ങിയവരാണ് ഒപ്പിട്ടിരിക്കുന്നത്.
1950 ജനുവരി 26ന് ഭരണഘടന നിലവിൽവന്ന ശേഷം പ്രചാരണഭാഗമായി രാജ്യത്തെ പ്രധാന ലൈബ്രറികൾക്ക് കൈമാറിയ കൂട്ടത്തിലാണ് ഇൗ പതിപ്പ് പാലക്കാട്ടെത്തിയതെന്ന് പബ്ലിക് ൈലബ്രറി സെക്രട്ടറി ടി.എസ്. പീറ്റർ പറഞ്ഞു. മുമ്പ് മദ്രാസ് സംസ്ഥാനത്തിെൻറ ഭാഗമായിരുന്ന പാലക്കാട്ട് 1948ൽ ജില്ല സെൻട്രൽ ലൈബ്രറി സ്ഥാപിക്കപ്പെട്ടിരുന്നു. പിന്നീട് പബ്ലിക് ലൈബ്രറിയായി മാറി. കേരളത്തിൽ ഭരണഘടനയുെട മറ്റൊരു അപൂർവ പതിപ്പുള്ളത്, തിരുവനന്തപുരത്തെ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലാണ്. ലൈബ്രറി പ്രസ്ഥാനങ്ങളുടെ വളർച്ചക്കായി കേന്ദ്ര സാംസ്കാരിക വകുപ്പിെൻറ നിയന്ത്രണത്തിൽ കൊൽക്കത്തയിലെ രാജാറാം മോഹൻറോയ് ഫൗണ്ടേഷൻ വഴിയാണ് പുസ്തകങ്ങളും ഫണ്ടും നൽകിയിരുന്നത്. ഭരണഘടനയുടെ അപൂർവ പതിപ്പും രാജാറാം മോഹൻറോയ് ഫൗണ്ടേഷനാണ് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.