പട്ടാമ്പി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള തെരുവ് നാടകവുമായി കെ.പി.സി.സി നിർവ ാഹക സമിതിയുടെ സാംസ്കാരിക സാഹിതി പപ്പടപ്പടിയിലെത്തി. പപ്പടപ്പടി കൂട്ടായ്മയുടെ അ നിശ്ചിതകാല പ്രതിഷേധ തെരുവിലാണ് ഓപ്പൺ ജയിൽ എന്ന തെരുവ് നാടകം അരങ്ങേറിയത്. നൂറുകണക്കിന് ആളുകളാണ് നാടകം കാണാൻ എത്തിയത്. പപ്പടപ്പടി കൂട്ടായ്മയുടെ അനിശ്ചിതകാല സമരം ജനുവരി ഒന്നിനാണ് ആരംഭിച്ചത്. വിവിധ പാർട്ടികളും സംഘടനകളും പ്രതിഷേധവും പാട്ടും വരയുമൊക്കെയായി പ്രതിഷേധതെരുവിൽ സാന്നിധ്യമറിയിക്കുന്നു. മണ്ണാർക്കാട്: ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി വിദ്യാർഥികളെയും അധ്യാപകരെയും മർദിച്ചതിൽ പ്രതിഷേധിച്ച് എം.ഇ.എസ് കല്ലടി കോളജ് വിദ്യാർഥികളും അധ്യാപക, അനധ്യാപകരും ജെ.എൻ.യു ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. എം.ഇ.എസ് സെൻട്രൽ കമ്മിറ്റി ആഹ്വാനപ്രകാരം കോളജ് കവാടത്തിൽ നടത്തിയ ‘ബ്ലാക്ക് ഡേ’ പരിപാടിയിൽ പ്രിൻസിപ്പൽ പ്രഫ. ടി.കെ. ജലീൽ, കോളജ് മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ കെ.സി.കെ. സൈതാലി, വിദ്യാർഥി യൂനിയൻ ചെയർമാൻ എം. അജ്മൽ മുഹമ്മദ്, അധ്യാപക പ്രതിനിധി പ്രഫ. പി.എം. സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു. ഒറ്റപ്പാലം: ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചുനങ്ങാട് മലപ്പുറത്ത് നടന്ന ഭരണഘടന സംരക്ഷണ റാലിയിൽ നിരവധിപേർ പങ്കാളികളായി. അമ്പലപ്പാറയിലെ തിരുണ്ടിയിൽനിന്നാരംഭിച്ച റാലി ചുനങ്ങാട് മലപ്പുറത്ത് സമാപിച്ചു.
തുടർന്ന് സമാപനസമ്മേളനം ജില്ല പഞ്ചായത്ത് അംഗം യു. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ടി. സെയ്തലവി ഹാജി അധ്യക്ഷത വഹിച്ചു. പി.പി. അൻവർ സാദത്ത് മുഖ്യപ്രഭാഷണം നടത്തി. പാസ്റ്റർ തോമസ് പി. ജോർജ്, എം. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. കെ.പി. ഷബീറലി സ്വാഗതവും വാർഡ് മെംബർ ടി.പി. കൃഷ്ണകുമാർ നന്ദിയും പറഞ്ഞു. പട്ടാമ്പി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി പട്ടാമ്പി മണ്ഡലം കമ്മിറ്റി ആസാദി നൈറ്റ് സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ജാഫർ അലി ദാരിമി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എഫ് സംസ്ഥാന കോ ഒാഡിനേറ്റർ ഉസ്മാൻ കാച്ചടി മുഖ്യപ്രഭാഷണം നടത്തി. വെൽെഫയർ പാർട്ടി പട്ടാമ്പി മണ്ഡലം വൈസ് പ്രസിഡൻറ് ടി.പി. അലി, പി.ഡി.പി സംസ്ഥാന സെക്രട്ടറി സിയാവുദ്ധീൻ തങ്ങൾ, ജില്ല പ്രസിഡൻറ് ഷംസുദ്ധീൻ തൃത്താല, ജില്ല ഭാരവാഹികളായ ബഷീർ പട്ടാമ്പി, മുഹമ്മദ് ഒറ്റപ്പാലം, കോയാമു ഹാജി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പള്ളത്ത് അബ്ദുറഹ്മാൻ, മസീഫ് ഹാജി, സെക്കീർ മണ്ണാർക്കാട്, ഐ.എസ്.എഫ് ജില്ല പ്രസിഡൻറ് ആഷിഫ് അലി, മൊയ്തീൻ കുട്ടി പൂക്കാത്ത് സംസാരിച്ചു. മണ്ഡലം പ്രസിഡൻറ് അബൂബക്കർ പൂതാനിയിൽ അധ്യക്ഷത വഹിച്ചു. മൊയ്തീൻ കുട്ടി എന്ന കുഞ്ഞിപ്പ പ്രതിജ്ഞ ചൊല്ലി. ഫൈസൽ കാരക്കാട് സ്വാഗതവും വി. ഹക്കീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.