Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്ര​തി​ഷേ​ധം പ്രതിരോധം
cancel
camera_alt??????????????????? ???????????????? ?????????????????????? ????????? ???????? ???????????????? ???????????????????????

പ​ട്ടാ​മ്പി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ​യു​ള്ള തെ​രു​വ് നാ​ട​ക​വു​മാ​യി കെ.​പി.​സി.​സി നി​ർ​വ ാ​ഹ​ക സ​മി​തി​യു​ടെ സാം​സ്കാ​രി​ക സാ​ഹി​തി പ​പ്പ​ട​പ്പ​ടി​യി​ലെ​ത്തി. പ​പ്പ​ട​പ്പ​ടി കൂ​ട്ടാ​യ്മ​യു​ടെ അ​ നി​ശ്ചി​ത​കാ​ല പ്ര​തി​ഷേ​ധ തെ​രു​വി​ലാ​ണ് ഓ​പ്പ​ൺ ജ​യി​ൽ എ​ന്ന തെ​രു​വ് നാ​ട​കം അ​ര​ങ്ങേ​റി​യ​ത്. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് നാ​ട​കം കാ​ണാ​ൻ എ​ത്തി​യ​ത്. പ​പ്പ​ട​പ്പ​ടി കൂ​ട്ടാ​യ്മ​യു​ടെ അ​നി​ശ്ചി​ത​കാ​ല സ​മ​രം ജ​നു​വ​രി ഒ​ന്നി​നാ​ണ് ആ​രം​ഭി​ച്ച​ത്. വിവിധ പാ​ർ​ട്ടി​ക​ളും സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധ​വും പാ​ട്ടും വ​ര​യു​മൊ​ക്കെ​യാ​യി പ്ര​തി​ഷേ​ധ​തെ​രു​വി​ൽ സാ​ന്നി​ധ്യ​മ​റി​യി​ക്കു​ന്നു. മ​ണ്ണാ​ർ​ക്കാ​ട്: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു യൂ​നി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ എം.​ഇ.​എ​സ് ക​ല്ല​ടി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക​രും ജെ.​എ​ൻ.​യു ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. എം.​ഇ.​എ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ഹ്വാ​ന​പ്ര​കാ​രം കോ​ള​ജ് ക​വാ​ട​ത്തി​ൽ ന​ട​ത്തി​യ ‘ബ്ലാ​ക്ക് ഡേ’ ​പ​രി​പാ​ടി​യി​ൽ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ടി.​കെ. ജ​ലീ​ൽ, കോ​ള​ജ് മാ​നേ​ജ്മ​െൻറ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​സി.​കെ. സൈ​താ​ലി, വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ എം. ​അ​ജ്മ​ൽ മു​ഹ​മ്മ​ദ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി പ്ര​ഫ. പി.​എം. സ​ലാ​ഹു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഒ​റ്റ​പ്പാ​ലം: ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചു​ന​ങ്ങാ​ട് മ​ല​പ്പു​റ​ത്ത് ന​ട​ന്ന ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ റാ​ലി​യി​ൽ നി​ര​വ​ധി​പേ​ർ പ​ങ്കാ​ളി​ക​ളാ​യി. അ​മ്പ​ല​പ്പാ​റ​യി​ലെ തി​രു​ണ്ടി​യി​ൽ​നി​ന്നാ​രം​ഭി​ച്ച റാ​ലി ചു​ന​ങ്ങാ​ട് മ​ല​പ്പു​റ​ത്ത് സ​മാ​പി​ച്ചു.

തു​ട​ർ​ന്ന് സ​മാ​പ​ന​സ​മ്മേ​ള​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം യു. ​രാ​ജ​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി. ​സെ​യ്ത​ല​വി ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. അ​ൻ​വ​ർ സാ​ദ​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പാ​സ്​​റ്റ​ർ തോ​മ​സ് പി. ​ജോ​ർ​ജ്, എം. ​അ​ര​വി​ന്ദാ​ക്ഷ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​പി. ഷ​ബീ​റ​ലി സ്വാ​ഗ​ത​വും വാ​ർ​ഡ് മെം​ബ​ർ ടി.​പി. കൃ​ഷ്ണ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. പ​ട്ടാ​മ്പി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഭീം ​ആ​ർ​മി നേ​താ​വ്​ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി.​ഡി.​പി പ​ട്ടാ​മ്പി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​സാ​ദി നൈ​റ്റ് സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജാ​ഫ​ർ അ​ലി ദാ​രി​മി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഐ.​എ​സ്.​എ​ഫ് സം​സ്ഥാ​ന കോ ​ഒാ​ഡി​നേ​റ്റ​ർ ഉ​സ്മാ​ൻ കാ​ച്ച​ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വെ​ൽ​െ​ഫ​യ​ർ പാ​ർ​ട്ടി പ​ട്ടാ​മ്പി മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ്​ ടി.​പി. അ​ലി, പി.​ഡി.​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി​യാ​വു​ദ്ധീ​ൻ ത​ങ്ങ​ൾ, ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഷം​സു​ദ്ധീ​ൻ തൃ​ത്താ​ല, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ബ​ഷീ​ർ പ​ട്ടാ​മ്പി, മു​ഹ​മ്മ​ദ് ഒ​റ്റ​പ്പാ​ലം, കോ​യാ​മു ഹാ​ജി, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ പ​ള്ള​ത്ത് അ​ബ്​​ദു​റ​ഹ്മാ​ൻ, മ​സീ​ഫ് ഹാ​ജി, സെ​ക്കീ​ർ മ​ണ്ണാ​ർ​ക്കാ​ട്, ഐ.​എ​സ്.​എ​ഫ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ആ​ഷി​ഫ് അ​ലി, മൊ​യ്തീ​ൻ കു​ട്ടി പൂ​ക്കാ​ത്ത് സം​സാ​രി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ അ​ബൂ​ബ​ക്ക​ർ പൂ​താ​നി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൊ​യ്തീ​ൻ കു​ട്ടി എ​ന്ന കു​ഞ്ഞി​പ്പ പ്ര​തി​ജ്ഞ ചൊ​ല്ലി. ഫൈ​സ​ൽ കാ​ര​ക്കാ​ട് സ്വാ​ഗ​ത​വും വി. ​ഹ​ക്കീം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story