കല്ലടിക്കോട്: പൗരത്വ നിയമത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച സീതാറാം യെച്ചൂരി ഉൾപ്പെടെ പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.എം കരിമ്പ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ഇടക്കുറിശ്ശിയിൽ പ്രതിഷേധ പ്രകടനം നടന്നു. ലോക്കൽ സെക്രട്ടറി എൻ.കെ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു. സി.പി. സജി അധ്യക്ഷത വഹിച്ചു. എൻ.എ. ഷെമീർ, കെ.സി. റിയാസുദ്ദീൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ജിമ്മി മാത്യു, കെ.സി. ഗിരീഷ്, മണികണ്ഠൻ, അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. പാലക്കാട്: പൗരത്വ നിയമ ഭേദഗതിക്കും എൻ.ആർ.സിക്കുമെതിരായി രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ഒലവക്കോട് ടൗണിൽ പ്രകടനം നടത്തി.
പോസ്റ്റ് ഓഫിസിന് സമീപത്തുനിന്നാരംഭിച്ച പ്രകടനം റെയിൽവേ സ്റ്റേഷൻ റോഡ് വഴി ജങ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം ജില്ല ജനറൽ സെക്രട്ടറി എം. സുലൈമാൻ ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. മുജീബുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് റിയാസ് ഖാലിദ് അധ്യക്ഷത വഹിച്ചു. പ്രകടനത്തിന് ഫ്രറ്റേണിറ്റി ജില്ല വൈസ് പ്രസിഡൻറ് എ. റഷാദ്, വെൽഫെയർ പാർട്ടി മണ്ഡലം വൈസ് പ്രസിഡൻറ് കെ. സലാം, മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് ആർ. മണികണ്ഠൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.