കല്ലടിക്കോട്: ദേശീയപാതയിൽ തച്ചമ്പാറ പഞ്ചായത്തിലെ റോഡിലെ കുഴികൾ നികത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സമരത്തിന്. ഇടക്കുർശ്ശി മുതൽ ചിറക്കൽപടി വരെയുള്ള ഭാഗത്ത് വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്. പല ഭാഗങ്ങളിലും റോഡ് പൊളിയുകയും ഇറക്കങ്ങളിലും വളവുകളിലുമുള്ള കുഴികളിൽപെട്ട് ഇരുചക്രവാഹനങ്ങൾ മറിയുന്നതും പതിവാണ്. ഒരാഴ്ചക്കുള്ളിൽ ഈ ഭാഗത്തെ കുഴികളിൽ വീണ് ആറ് ഇരുചക്രവാഹന യാത്രക്കാർക്കാണ് പരിക്കേറ്റത്. വലിയ വാഹനങ്ങൾ കുഴികളിൽ ചാടി കേടുപാട് സംഭവിച്ച് റോഡിൽ നിൽക്കുന്നതും പതിവാണ്.
ഒരാഴ്ചക്കുള്ളിൽ കുഴികളടച്ചില്ലെങ്കിൽ നാട്ടുകാരെ അണിനിരത്തി റോഡുപണി കരാറെടുത്ത സൊസൈറ്റിയുടെ വാഹനങ്ങൾ വഴിയിൽ തടയുന്നതടക്കമുള്ള പ്രക്ഷോഭം സംഘടിപ്പിക്കാൻ തച്ചമ്പാറ വികസന വേദി യോഗം തീരുമാനിച്ചു. ഉബൈദുല്ല എടായ്ക്കൽ അധ്യക്ഷത വഹിച്ചു. പി. മാത്യു വർഗീസ്, സാദിഖ് തച്ചമ്പാറ, കെ.പി. ജയമോഹൻ, നവാസ് തച്ചമ്പാറ, ജിജിമോൻ ചാക്കോ, പി. ബഷീർ, ആഷിക് പള്ളത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.