പാലക്കാട്: ഓപ്പറേഷൻ കുബേരയുമായി വീണ്ടും പൊലീസ് രംഗത്ത്. അനധികൃതമായി അമിത പലി ശക്ക് പണം കടം കൊടുക്കുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർെക്കതിരെ ശക്തമായ നടപടി കൾ സ്വീകരിക്കുന്നതിന് പൊലീസ് ജനങ്ങളുടെ സഹായം തേടുന്നു. ഡിവൈ.എസ്.പി. തലത്തിലാണ് അദാലത്ത് നടത്തുന്നത്. പൊതുജനങ്ങൾക്ക് നേരിൽ പരാതി നൽകാം. ചൊവ്വാഴ്ച പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ നടന്ന കുബേര അദാലത്തിൽ പാലക്കാട് സബ് ഡിവിഷനു കീഴിലെ 12 സ്റ്റേഷൻ പരിധിയിലെ നിയമവിരുദ്ധ പണമിടപാട് സംബന്ധിച്ച 50 പരാതികൾ പൊലീസ് പരിശോധിച്ചു.
33 എണ്ണം തീർപ്പാക്കി. എ.എസ്.പി അങ്കിത് അശോക് ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പി ജി.ഡി. വിജയകുമാർ അധ്യക്ഷത വഹിച്ചു. ഒമ്പതിന് രാവിലെ 11ന് ആലത്തൂർ സി.ഐ ഓഫിസിൽ നടക്കുന്ന ആലത്തൂർ സബ് ഡിവിഷൻ അദാലത്തിൽ ജില്ല പൊലീസ് മേധാവി, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി, ആലത്തൂർ സബ് ഡിവിഷൻ ഡിവൈ.എസ്.പി, സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവർ പങ്കെടുക്കും. ആലത്തൂർ, വടക്കഞ്ചേരി, കോട്ടായി, മംഗലം ഡാം, നെന്മാറ, പാടഗിരി, കൊല്ലങ്കോട്, പറമ്പിക്കുളം, കുഴൽമന്ദം, പുതുനഗരം സ്റ്റേഷൻ പരിധിയിലുള്ളവർക്ക് ഇവിടെ പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.