വിജയരാഘവനെതിരെ രമ്യ ഹരിദാസ് കോടതിയിൽ

ആലത്തൂർ: ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെതിരെ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി നൽകി. മാർച്ച് 30ന് കോഴിക്കോട്ടും ഏപ്രിൽ ഒന്നിന് പൊന്നാനിയിലും വിജയരാഘവൻ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ തനിക്ക് അപകീർത്തി ഉണ്ടാക്കിയതിനാൽ നടപടി ആവശ്യപ്പെട്ടാണ് ഹരജി. പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്ന് രമ്യ വ്യക്തമാക്കി. പൊലീസിന് നൽകിയ പരാതിയിലെ ആവശ്യങ്ങളാണ് സ്വകാര്യ അന്യായത്തിലും പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.