അ​ഫ്രു​ദ്ദീ​െൻറ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ നാ​ട്​ കൈ​കോ​ർ​ക്കു​ന്നു

മുതലമട: വൃക്കകൾ തകരാറിലായ ബാലനുവേണ്ടി നാട് കൈകോർക്കുന്നു. മുതലമട പോത്തമ്പാടം സ്വദേശിയായ ഒമ്പതുകാരൻ അഫ്രുദ്ദീന് വേണ്ടിയാണ് നാട്ടുകാരുടെ സഹായയത്നം. സ്വദേശമായ പോത്തമ്പാടം കമ്യൂണിറ്റി ഹാളിൽ ചൊവ്വാഴ്ച വൈകീട്ട് തുടർചികിത്സ ഫണ്ട്്് സ്വരൂപിക്കുന്നതിന് നാട്ടുകാർ ഒരുമിച്ചുകൂടും. ചുള്ളിയാർമേട് ജി.എൽ.പി സ്കൂളിൽ നാലാംതരത്തിൽ പഠിക്കുന്ന അഫ്രുദ്ദീന് രണ്ടുമാസം മുമ്പാണ് ശാരീരിക അസ്വസ്ഥത കണ്ടെത്തിയത്. ചെറുപ്രായത്തിൽ തന്നെ രണ്ടുവൃക്കകൾക്കും തകരാർ സംഭവിച്ചതിനാൽ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്തെ ശ്രീ അവിട്ടം തിരുനാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയസംബന്ധമായും കുട്ടിക്ക് പ്രശ്നങ്ങളുള്ളതായി കണ്ടെത്തി. അഫ്രുദ്ദീൻ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അടിയന്തരമായി വൃക്കകൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. അഫ്രുദ്ദീെൻറ മാതാവ് നസീമയുടെ വൃക്കകൾ ചേരുമോ എന്നറിയാൻ പരിശോധന നടത്തുന്നുണ്ട്. കൂലിപ്പണിക്കാരനായ പിതാവ് മുഹമ്മദ് കിഷോറിന് തുടർ ചികിൽസക്ക് ആവശ്യമായ ഭാരിച്ച തുക താങ്ങാവുന്നതിനേക്കാൾ അപ്പുറമാണ്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് തുക കണ്ടെത്താൻ പോത്തമ്പാടം വാസികൾ സംയുക്തമായി അഫ്രുദ്ദീൻ ചികിത്സ സഹായസമിതിക്ക് രൂപം നൽകിയതായി സമിതി ചെയർപേഴ്സനും മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ ബേബിസുധ അറിയിച്ചു. ചികിത്സ സമിതിയുടെ പേരിൽ മുതലമട ഫെഡറൽ ബാങ്ക്് ശാഖയിൽ അക്കൗണ്ട് തുടങ്ങി. നമ്പർ: 10860100168827. ഐ.എഫ്.എസ്.സി: എഫ്.ഡി.ആർ.എൽ 0001086. ഫോൺ: 81569 37684 (ഷാഹുൽ ഹമീദ്^കൺവീനർ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.