മേലാറ്റൂർ: കടയിലെ മേശവലിപ്പിൽനിന്ന് സ്ഥിരമായി മോഷണം പതിവാക്കിയ പ്രതി പടിയിൽ. ക രുവാരകുണ്ട് പുന്നക്കാട് ഉള്ളാട്ടിൽ ഷമീറിനെയാണ് (36) മേലാറ്റൂർ എസ്.ഐ പി.എം. ഷമീർ അറസ്റ്റ് ചെയ്തത്. എടപ്പറ്റ അമ്പലക്കുന്ന് മൊയ്തീെൻറ ഉടമസ്ഥതയിലുള്ള മേലാറ്റൂർ റെയിൽവേ ഗേറ്റിന് സമീപമുള്ള കടയിലാണ് സംഭവം. കടയിൽനിന്ന് ചെറിയ തുകകൾ കളവുപോകുന്നത് പതിവായപ്പോഴാണ് രഹസ്യമായി സി.സി ടി.വി സ്ഥാപിച്ച് മോഷ്ടാവിനെ കുടുക്കിയത്.
ചൊവ്വാഴ്ച രാത്രി ഏകദേശം 2000 രൂപയോളം മേശയിൽ വെച്ചാണ് രാത്രി കടപൂട്ടി പോയത്. പിറ്റേന്ന് രാവിലെ കട തുറന്നപ്പോൾ 1800 രൂപ നഷ്ടപ്പെട്ടതായി മനസ്സിലായി. കാമറ പരിശോധിച്ചപ്പോഴാണ് ഷട്ടർ തുറന്ന് അകത്തേക്ക് പ്രവേശിക്കുന്ന പ്രതിയെ കണ്ടത്. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്.ഐയോടൊപ്പം അഡീഷനൽ എസ്.ഐ മത്തായി, എസ്.സി.പി.ഒ മൻസൂർ, സിന്ധു, സി.പി.ഒമാരായ ഷമീർ, വിജയൻ എന്നിവരുണ്ടായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.