Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക​ട​യി​ലെ...

ക​ട​യി​ലെ മേ​ശ​വ​ലി​പ്പി​ൽ​നി​ന്ന് തു​ട​ർ​ച്ച​യാ​യി മോ​ഷ​ണം; പ്ര​തി അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ക​ട​യി​ലെ മേ​ശ​വ​ലി​പ്പി​ൽ​നി​ന്ന്  തു​ട​ർ​ച്ച​യാ​യി മോ​ഷ​ണം;  പ്ര​തി അ​റ​സ്​​റ്റി​ൽ
cancel

മേ​ലാ​റ്റൂ​ർ: ക​ട​യി​ലെ മേ​ശ​വ​ലി​പ്പി​ൽ​നി​ന്ന് സ്ഥി​ര​മാ​യി മോ​ഷ​ണം പ​തി​വാ​ക്കി​യ പ്ര​തി പ​ടി​യി​ൽ. ക ​രു​വാ​ര​കു​ണ്ട് പു​ന്ന​ക്കാ​ട് ഉ​ള്ളാ​ട്ടി​ൽ ഷ​മീ​റി​നെ​യാ​ണ്​ (36) മേ​ലാ​റ്റൂ​ർ എ​സ്.​ഐ പി.​എം. ഷ​മീ​ർ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. എ​ട​പ്പ​റ്റ അ​മ്പ​ല​ക്കു​ന്ന് മൊ​യ്തീ​​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മേ​ലാ​റ്റൂ​ർ റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പ​മു​ള്ള ക​ട​യി​ലാ​ണ് സം​ഭ​വം. ക​ട​യി​ൽ​നി​ന്ന്​ ചെ​റി​യ തു​ക​ക​ൾ ക​ള​വു​പോ​കു​ന്ന​ത്​ പ​തി​വാ​യ​പ്പോ​ഴാ​ണ് ര​ഹ​സ്യ​മാ​യി സി.​സി ടി.​വി സ്ഥാ​പി​ച്ച്​​ മോ​ഷ്​​ടാ​വി​നെ കു​ടു​ക്കി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ക​ദേ​ശം 2000 രൂ​പ​യോ​ളം മേ​ശ​യി​ൽ വെ​ച്ചാ​ണ്​ രാ​ത്രി ക​ട​പൂ​ട്ടി പോ​യ​ത്. പി​റ്റേ​ന്ന് രാ​വി​ലെ ക​ട തു​റ​ന്ന​പ്പോ​ൾ 1800 രൂ​പ ന​ഷ്​​ട​പ്പെ​ട്ട​താ​യി മ​ന​സ്സി​ലാ​യി. കാ​മ​റ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ ഷ​ട്ട​ർ തു​റ​ന്ന് അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന പ്ര​തി​യെ ക​ണ്ട​ത്. പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ എ​സ്.​ഐ​യോ​ടൊ​പ്പം അ​ഡീ​ഷ​ന​ൽ എ​സ്.​ഐ മ​ത്താ​യി, എ​സ്.​സി.​പി.​ഒ മ​ൻ​സൂ​ർ, സി​ന്ധു, സി.​പി.​ഒ​മാ​രാ​യ ഷ​മീ​ർ, വി​ജ​യ​ൻ എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story