താനൂർ: രാജ്യത്തെ ജനതയെ മതത്തിെൻറ അടിസ്ഥാനത്തിൽ വേർതിരിക്കുന്ന വിവാദ പൗരത്വ ഭേദഗതി നിയമം ആർട്ടിക്കിൾ 14ലെ നഗ്നമായ ലംഘനവും ഭരണഘടന വിരുദ്ധവുമാണെന്ന് വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ.സി. ആയിശ. വിമൻ ജസ്റ്റിസ് മൂവ്മെൻറിെൻറ ആഭിമുഖ്യത്തിൽ ‘ഇന്ത്യയെ വിഭജിക്കരുത്, പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക’ എന്നാവശ്യപ്പെട്ട് താനൂർ ബസ് സ്റ്റാൻഡിൽ നടന്ന വനിത പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിന്നു അവർ.
മുസ്ലിംകളെ രാജ്യത്തുനിന്ന് തുരത്തി ഇന്ത്യയെ സംഘ് രാഷ്ട്രമാക്കുകയാണ് ഈ നിയമത്തിലൂടെ ഫാഷിസ്റ്റുകൾ ലക്ഷ്യമിടുന്നതെന്നും സ്ത്രീകളും വിദ്യാർഥികളും കർഷകരും ഉദ്യോഗസ്ഥരും തങ്ങൾക്കിടയിലെ വിയോജിപ്പുകളെല്ലാം മാറ്റിവെച്ച് പ്രക്ഷോഭത്തിെൻറ മുന്നിൽതന്നെ നിലയുറപ്പിച്ച് സംഘ് രാഷ്ട്ര നിർമാണ സ്വപ്നം ഇല്ലാതാക്കുമെന്നും അവർ പറഞ്ഞു.
വിമൻ ജസ്റ്റിസ് മൂവ്മെൻറ് ജില്ല വൈസ് പ്രസിഡൻറ് മിനു മുംതാസ് അധ്യക്ഷത വഹിച്ചു. വനിത ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് എ. ഷാഹിന നിയാസി, മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആർ. പ്രസന്നകുമാരി, ഫ്രറ്റേണിറ്റി മൂവ്മെൻറ് താനൂർ മണ്ഡലം അസി. കൺവീനർ പി. ഷഹ്മ സലാം എന്നിവർ സംസാരിച്ചു. ആർ.പി. റുഖിയ സ്വാഗതവും എം.എം. ലുബൈന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.