തേഞ്ഞിപ്പലം: അപൂര്‍വ രോഗം ബാധിച്ച് നാലര വര്‍ഷമായി ആശുപത്രികൾ കയറിയിറങ്ങുന്ന ബാല നെ സഹായിക്കാന്‍ നാട്ടുകാർ ഒരുമിക്കുന്നു. ചേളാരി അരീപ്പാറയില്‍ വാടകക്ക് താമസിക്കു ന്ന ചെറുവാനത്ത് മീത്തല്‍ ഫായിസിെൻറയും ഹഫ്സത്തിെൻറയും മൂത്ത മകന് റിനു അന്ഷിക്കി െൻറ ചികിത്സക്കാണ് പഞ്ചായത്ത് പ്രസിഡൻറ് സഫിയ റസാഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് ചാക്യാടന്‍ എന്നിവര്‍ രക്ഷാധികാരികളായി സഹായ സമിതിയുണ്ടാക്കിയത്. ജന്മന കരള്‍, കുടല്, വൃക്ക എന്നിവയെല്ലാം സ്ഥാനം മാറിക്കിടന്ന കുട്ടിക്ക് ജനിച്ചതിെൻറ പിറ്റേന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ നടത്തി.
ആറ് മാസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. ഇപ്പോഴും കഴുത്തുറച്ചിട്ടില്ല. ഇടക്കിടെ പനിയും അപസ്മാരവും വരും. മാസത്തില്‍ പകുതി ദിവസവും ആശുപത്രിയില്‍ ഐ.സി.യുവിലോ വെൻറിലേറ്ററിലോ കിടക്കേണ്ട അവസ്ഥയാണ്. ദിവസവും ഫിസിയോതെറപ്പി നടത്തുന്നുണ്ട്. പ്രമുഖ സ്വകാര്യ ആശുപത്രികളിലും കോഴിക്കോട്, വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകളിലും ചികിത്സ നടത്തിയിരുന്നു. മൂന്നുമാസം തുടര്‍ച്ചയായി ചികിത്സ നല്കിയാല് ഇരിക്കാനും തുടര്‍ചികിത്സയിലൂടെ നടക്കാനും കഴിയുമെന്ന് ചേളാരിയിലെ ആയുര്‍വേദ ഡോക്ടറായ അബ്ദുൽ ഗഫൂര്‍ പറഞ്ഞിട്ടുണ്ട്. ദിവസം 2000 രൂപയുടെ മരുന്നുകള്‍ വേണം.
ഇതിനുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഫായിസും കുടുംബവും. കോഴിക്കോട് നന്തി ദാറുസ്സലാം യതീംഖാനയില്‍നിന്ന് ദാരിമി ബിരുദം നേടിയ ഫായിസ് ഹൗസ് കീപ്പിങ് സ്ഥാപനം നടത്തിയിരുന്നു. മകെൻറ ചികിത്സ ചെലവുകള്‍ക്കായി സ്ഥാപനം മറ്റൊരാള്‍ക്ക് കൈമാറി അവിടെ ജീവനക്കാരനായി തുടരുകയാണ്. ആശുപത്രിവാസം കാരണം ലക്ഷങ്ങളുടെ ബാധ്യതയുമുണ്ട്. വാര്‍ഡ് അംഗം കെ.ഇ. ഇണ്ണിക്കമ്മു ചെയര്‍മാനും പി. നാരായണന് ജനറല്‍ കണ്‍വീനറും എം.പി. ജനാര്ദനന് ട്രഷററുമായ സമിതി തേഞ്ഞിപ്പലം സഹകരണ റൂറല്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങി. നമ്പര്‍: TRBA100010010773, IFSC: ICIC-0000103, വിദേശത്ത് നിന്ന് പണമയക്കാന്‍ റൂറല്‍ ബാങ്കിെൻറ റിനു അന്‍ഷിക് ചികിത്സ സഹായനിധി അക്കൗണ്ട് നമ്പർ: 16470200001003, IFSC: FDRL0001647. ഫോൺ: ചെയർമാൻ കെ.ഇ. ഇണ്ണിക്കമ്മു-9656437203. കൺവീനർ പി. നാരായണൻ-9847154740.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.