കാരുണ്യം പ്രവഹിക്ക​ട്ടെ;  റിനു അന്‍ഷിക്കിന്​ തുണയേകാം

  • അ​പൂ​ര്‍വ രോ​ഗം ബാ​ധി​ച്ച് നാ​ല​ര വ​ര്‍ഷ​മാ​യി കി​ട​പ്പി​ലാ​ണ്​ ഈ ​ബാ​ല​ൻ

10:31 AM
17/05/2019
റി​നു അ​ൻ​ഷി​ക്

തേ​ഞ്ഞി​പ്പ​ലം: അ​പൂ​ര്‍വ രോ​ഗം ബാ​ധി​ച്ച് നാ​ല​ര വ​ര്‍ഷ​മാ​യി ആ​ശു​പ​ത്രി​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന ബാ​ല​നെ സ​ഹാ​യി​ക്കാ​ന്‍ നാ​ട്ടു​കാ​ർ ഒ​രു​മി​ക്കു​ന്നു. ചേ​ളാ​രി അ​രീ​പ്പാ​റ​യി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ചെ​റു​വാ​ന​ത്ത് മീ​ത്ത​ല്‍ ഫാ​യി​സി​​െൻറ​യും ഹ​ഫ്‌​സ​ത്തി​​െൻറ​യും മൂ​ത്ത മ​ക​ന്‍ റി​നു അ​ന്‍ഷി​ക്കി​​െൻറ ചി​കി​ത്സ​ക്കാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സ​ഫി​യ റ​സാ​ഖ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗം രാ​ജേ​ഷ് ചാ​ക്യാ​ട​ന്‍ എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി സ​ഹാ​യ സ​മി​തി​യു​ണ്ടാ​ക്കി​യ​ത്. ജ​ന്മ​ന ക​ര​ള്‍, കു​ട​ല്‍, വൃ​ക്ക എ​ന്നി​വ​യെ​ല്ലാം സ്ഥാ​നം മാ​റി​ക്കി​ട​ന്ന കു​ട്ടി​ക്ക് ജ​നി​ച്ച​തി​​െൻറ പി​റ്റേ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തി.

ആ​റ് മാ​സ​ത്തെ ആ​ശു​പ​ത്രി വാ​സ​ത്തി​ന് ശേ​ഷ​മാ​ണ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. ഇ​പ്പോ​ഴും ക​ഴു​ത്തു​റ​ച്ചി​ട്ടി​ല്ല. ഇ​ട​ക്കി​ടെ പ​നി​യും അ​പ​സ്മാ​ര​വും വ​രും. മാ​സ​ത്തി​ല്‍ പ​കു​തി ദി​വ​സ​വും ആ​ശു​പ​ത്രി​യി​ല്‍ ഐ.​സി.​യു​വി​ലോ വ​െൻറി​ലേ​റ്റ​റി​ലോ കി​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ദി​വ​സ​വും ഫി​സി​യോ​തെ​റ​പ്പി ന​ട​ത്തു​ന്നു​ണ്ട്. പ്ര​മു​ഖ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും കോ​ഴി​ക്കോ​ട്, വെ​ല്ലൂ​ര്‍ ക്രി​സ്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും ചി​കി​ത്സ ന​ട​ത്തി​യി​രു​ന്നു. മൂ​ന്നു​മാ​സം തു​ട​ര്‍ച്ച​യാ​യി ചി​കി​ത്സ ന​ല്‍കി​യാ​ല്‍ ഇ​രി​ക്കാ​നും തു​ട​ര്‍ചി​കി​ത്സ​യി​ലൂ​ടെ ന​ട​ക്കാ​നും ക​ഴി​യു​മെ​ന്ന് ചേ​ളാ​രി​യി​ലെ ആ​യു​ര്‍വേ​ദ ഡോ​ക്ട​റാ​യ അ​ബ്​​ദു​ൽ ഗ​ഫൂ​ര്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. ദി​വ​സം 2000 രൂ​പ​യു​ടെ മ​രു​ന്നു​ക​ള്‍ വേ​ണം.

ഇ​തി​നു​ള്ള പ​ണം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഫാ​യി​സും കു​ടും​ബ​വും. കോ​ഴി​ക്കോ​ട് ന​ന്തി ദാ​റു​സ്സ​ലാം യ​തീം​ഖാ​ന​യി​ല്‍നി​ന്ന് ദാ​രി​മി ബി​രു​ദം നേ​ടി​യ ഫാ​യി​സ് ഹൗ​സ് കീ​പ്പി​ങ് സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്നു. മ​ക​​െൻറ ചി​കി​ത്സ ചെ​ല​വു​ക​ള്‍ക്കാ​യി സ്ഥാ​പ​നം മ​റ്റൊ​രാ​ള്‍ക്ക് കൈ​മാ​റി അ​വി​ടെ ജീ​വ​ന​ക്കാ​ര​നാ​യി തു​ട​രു​ക​യാ​ണ്. ആ​ശു​പ​ത്രി​വാ​സം കാ​ര​ണം ല​ക്ഷ​ങ്ങ​ളു​ടെ ബാ​ധ്യ​ത​യു​മു​ണ്ട്. വാ​ര്‍ഡ്​ അം​ഗം കെ.​ഇ. ഇ​ണ്ണി​ക്ക​മ്മു ചെ​യ​ര്‍മാ​നും പി. ​നാ​രാ​യ​ണ​ന്‍ ജ​ന​റ​ല്‍ ക​ണ്‍വീ​ന​റും എം.​പി. ജ​നാ​ര്‍ദ​ന​ന്‍ ട്ര​ഷ​റ​റു​മാ​യ സ​മി​തി തേ​ഞ്ഞി​പ്പ​ലം സ​ഹ​ക​ര​ണ റൂ​റ​ല്‍ ബാ​ങ്കി​ല്‍ അ​ക്കൗ​ണ്ട് തു​ട​ങ്ങി. ന​മ്പ​ര്‍: TRBA100010010773, IFSC: ICIC-0000103, വി​ദേ​ശ​ത്ത് നി​ന്ന്​ പ​ണ​മ​യ​ക്കാ​ന്‍ റൂ​റ​ല്‍ ബാ​ങ്കി​​െൻറ റി​നു അ​ന്‍ഷി​ക് ചി​കി​ത്സ സ​ഹാ​യ​നി​ധി അ​ക്കൗ​ണ്ട്​ ന​മ്പ​ർ: 16470200001003, IFSC: FDRL0001647. ഫോ​ൺ: ചെ​യ​ർ​മാ​ൻ കെ.​ഇ. ഇ​ണ്ണി​ക്ക​മ്മു-9656437203. ക​ൺ​വീ​ന​ർ പി. ​നാ​രാ​യ​ണ​ൻ-9847154740.

Loading...
COMMENTS