കൊണ്ടോട്ടി: നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കുടിവെള്ള പദ്ധതി കിണറിൽനിന്ന് സ്വകാര്യ വ്യക്തികൾ വലിയ മോട്ടോർ പമ്പുകൾ ഉപയോഗിച്ച് വെള്ളം ഊറ്റുന്നത ായി ആക്ഷേപം. ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പണി പൂർത്തിയാക്കിയ നീറാട് കുട്ടശ്ശേരിപറമ്പ് ഉള്ളാട്ട്പുറായ് എസ്.സി കുടിവെള്ള പദ്ധതി കിണറിൽനിന്നാണ് സ്വകാര്യ വ്യക്തികൾ ജലമൂറ്റുന്നത്. ഇതുമൂലം പദ്ധതിക്ക് കീഴിലുള്ള ടാങ്കിലേക്ക് കിണറിൽനിന്ന് വെള്ളം ലഭിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വെള്ളം താഴ്ന്നത് കാരണം പദ്ധതിയുടെ വെള്ളം വലിക്കുന്ന പൈപ്പ് ഉയർന്ന് നിൽക്കുകയാണ്. 38ഓളം കുടുംബങ്ങളാണ് കുടിവെള്ള പദ്ധതിയിൽനിന്ന് വെള്ളമെടുക്കുന്നത്. ചെടികൾ നനക്കാൻ പോലും ചിലർ വെള്ളം ഉപയോഗിക്കുന്നതായും പരാതിയുണ്ട്. ഇക്കാര്യങ്ങളെല്ലാം കാണിച്ച് നഗരസഭ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഉപഭോക്താക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.