പെരിന്തൽമണ്ണ: നഗരത്തിൽ ഓടിട്ട മൂന്നുനില കെട്ടിടം തകർന്നു വീണ് ഒരാൾക്ക് പരിക്കേ റ്റു. പെരിന്തല്‍മണ്ണ വലിയങ്ങാടി പച്ചീരി അബൂബക്കറിനാണ് (64) തലക്ക് പരിക്കേറ്റത്. വ്യാഴാ ഴ്ച വൈകീട്ട് ആറോെടയാണ് സംഭവം. കെട്ടിടത്തിെൻറ രണ്ടാം നിലയിലായിരുന്ന അബൂബക്കര്‍ ഓടും പട്ടികകള്ക്കുമൊപ്പം താഴേക്ക് വീഴുകയായിരുന്നു. കെട്ടിടഭാഗങ്ങൾക്കിടയില് നിന്നാണ് നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് ഇയാളെ പുറത്തെടുത്തത്. മൗലാന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന് സമീപത്തുണ്ടായിരുന്ന രണ്ടു പേര് ഓടി രക്ഷപ്പെട്ടു.
അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തി. പട്ടാമ്പി റോഡിൽ പ്രധാന ട്രാഫിക് ജങ്ഷനിൽനിന്ന് ഏതാനും മീറ്ററുകൾ മാത്രം അകലെയായി ഇടതുവശത്തുള്ള പഴയ സ്വകാര്യ കെട്ടിടമാണ് തകർന്നത്. കെട്ടിടത്തിെൻറ ഏറ്റവും മുകളിലത്തെ നിലയാണ് തകർന്നത്. അപകടം നടന്ന ഉടൻ സമീപത്തെ കച്ചവടക്കാരും മറ്റും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. 10 മിനിറ്റിനുള്ളിൽ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. വടം കെട്ടി ആളുകൾ കെട്ടിടത്തിന് സമീപത്തേക്ക് പോകുന്നത് നിയന്ത്രിച്ചു. താഴെ നിലയിൽ പച്ചക്കറി കട പ്രവർത്തിക്കുന്നുണ്ട്. കാലപ്പഴക്കമാണ് തകർച്ചക്ക് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.