ഇല്ലിക്കൽ റെഗുലേറ്ററി‍െൻറ പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കണം

ഇല്ലിക്കൽ റെഗുലേറ്ററി‍ൻെറ പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കണം ചേർപ്പ്: ചേർപ്പ് പഞ്ചായത്ത് എട്ടുമുനയിലെ ഇല്ലിക്കൽ റെഗുലേറ്ററിൻെറ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന് ചേർപ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് തവണത്തെ പ്രളയകാലത്തും റെഗുലേറ്ററിൻറെ ഷട്ടറുകൾ പൂർണമായി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതുമൂലം ആറാട്ടുപുഴ, എട്ടുമുന, പടിഞ്ഞാറ്റുമുറി തുടങ്ങിയ മേഖലകൾ വെള്ളത്തിനടിയിലായിരുന്നു. ഷട്ടറുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് നിവേദനം നൽകി. യോഗത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജോൺ ആൻറണി അധ്യക്ഷത വഹിച്ചു. ടി.കെ. പ്രതാപൻ, കെ.വി. ജയേഷ്, ഷാജൻ കൈപ്പുള്ളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.