അമൃത, രാജ്യറാണി ട്രെയിനുകളുടെ സമയം മാറുന്നു

തിരുവനന്തപുരം: അമൃത, രാജ്യറാണി എക്സ്പ്രസ് ട്രെയിനുകൾ എത്തിച്ചേരുന്ന സമയത്തിൽ മാറ്റം. നിലവിലെ സമയത്തിൽനിന്ന് 20 മിനിറ്റ് വൈകിയായിരിക്കും ഇവ എത്തിച്ചേരുകയെന്ന് അധികൃതർ അറിയിച്ചു. തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് (16343) രാവിലെ 11.50നാകും മധുരയിൽ എത്തുക. നേരത്തെ 11.30നായിരുന്നു എത്തിയിരുന്നത്. മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344) രാവിലെ 5.30ന് പകരം 5.50നാകും തിരുവനന്തപുരത്ത് എത്തുക. നിലമ്പൂർ കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് രാവിലെ 5.35ന് പകരം 5.55നാകും കൊച്ചുവേളിയിൽ എത്തുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.