രക്തദാന ക്യാമ്പ്

പൂക്കോട്ടുംപാടം: ചുള്ളിയോട് യുവത സോഷ്യൽ ട്രസ്റ്റും പൂക്കോട്ടുംപാടം ജനമൈത്രി പൊലീസും സംയുക്തമായി സംഘടിപ്പ ിച്ചു. ക്യാമ്പിലൂടെ സമാഹരിച്ച രക്തം പെരിന്തൽമണ്ണ ഗവ. ജില്ല ആശുപത്രിക്ക് കൈമാറി. ചുള്ളിയോട് ക്രിസ്ത്യൻ പള്ളി ഹാളിൽ നടന്ന ക്യാമ്പ് പൂക്കോട്ടുംപാടം എസ്.ഐ രാജേഷ് അയോടൻ ഉദ്ഘാടനം ചെയ്തു. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുനിഷ കടവത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നിലമ്പൂർ ബ്ലഡ് ഡോണേഴ്സ് കൂട്ടായ്മ പ്രതിനിധി അമാൻ നിലമ്പൂരിനെയും ട്രോമാകെയർ അംഗം ദിലീപിനെയും ആദരിച്ചു. വാർഡ് അംഗം കെ. അജിഷ, ട്രോമാകെയർ കോഓഡിനേറ്റർ ജോർജ് ചെറിയാൻ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ PPM3 Blood camp Rajesh Ayodan_1 ചുള്ളിയോട് നടന്ന പൂക്കോട്ടുംപാടം എസ്.ഐ രാജേഷ് അയോടൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.