ബിഷപ് ഫ്രാങ്കോ കേസ്: കൊറിയർ സർവിസിൽനിന്ന്​ പൊലീസ് തെളിവ് ശേഖരിച്ചു

പാലാ: ബിഷപ് ഫ്രാങ്കോക്കെതിരായ പീഡനക്കേസുമായി ബന്ധപ്പെട്ട് പാലായിലെ കൊറിയർ സർവിസിൽനിന്ന് പൊലീസ് തെളിവ് ശേഖരി ച്ചു. പാലായിലെ ബ്ലൂഡാർട്ട് ഡി.എച്ച്.എൽ കൊറിയർ സർവിസ് വഴി റോമിൽ മാർപാപ്പക്കും കർദിനാൾമാർക്കും പരാതി അയച്ചെന്ന് പരാതിക്കാരിയായ കന്യാസ്ത്രീ പൊലീസിൽ അറിയിച്ചിരുന്നു. ഇതി​െൻറ നിജസ്ഥിതി ആരായാനാണ് പൊലീസ് കൊറിയർ സർവിസിൽ എത്തിയത്. കേസ് അന്വേഷിക്കുന്ന വൈക്കം എസ്.ഐ മോഹൻദാസി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. കന്യാസ്ത്രീ 2018 േമയ് 15ന് റോമിലുള്ള മാർപാപ്പക്കും കർദിനാൾമാർക്കും കൊറിയർ അയച്ചതിന് നൽകിയ രസീതി​െൻറ പകർപ്പുകൾ ഓഫിസിലെ ജീവനക്കാർ സ്ഥിരീകരിച്ചു. പൊലീസ് കാണിച്ച രസീതി​െൻറ പകർപ്പുകൾ പ്രകാരം പാലായിലെ ബ്ലൂഡാർട്ട് ഡി.എച്ച്.എൽ കൊറിയർ സർവിസ് വഴി റോമിലേക്ക് മാർപാപ്പയുടെയും കർദിനാൾമാരുടെയും പേരിൽ അയച്ചതാണെന്ന് കൊറിയർ തയാറാക്കിയ ഓഫിസ് ജീവനക്കാരൻ പൊലീസിന് മൊഴി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.