കിംസ്​ അൽഷിഫയിൽ കോക്ലിയർ ഇംപ്ലാ​േൻറഷൻ സർജറിക്ക് കേന്ദ്ര ധനസഹായം

പെരിന്തൽമണ്ണ: കുട്ടികളിലെ ജന്മനാലുള്ള കേൾവിവൈകല്യം പരിഹരിക്കാൻ കോക്ലിയർ ഇംപ്ലാേൻറഷൻ സർജറിക്ക് പെരിന്തൽമണ ്ണ കിംസ് അൽഷിഫയിൽ കേന്ദ്രസർക്കാർ ധനസഹായം ലഭ്യമാകും. മൂന്ന് മുതൽ അഞ്ച് വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള കേൾവിവൈകല്യം പരിഹരിക്കാൻ കേന്ദ്ര സാമൂഹികനീതി വകുപ്പ് ഫണ്ട് ഉപയോഗിച്ചാണ് ശസ്ത്രക്രിയയും മറ്റ് സേവനങ്ങളും സൗജന്യമായി ചെയ്യുന്നത്. സർജറി, ഇംപ്ലാൻറ്, സ്പീച്ച് തെറപ്പി, മരുന്നുകൾ, താമസം, തുടർ ചികിത്സ ഉൾെപ്പടെയുള്ളവക്കും ധനസഹായം ലഭിക്കും. കിംസ് അൽഷിഫയിൽ ഡോ. അഭിലാഷ് അലക്സ്, ഡോ. രാഗേഷ് രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് സൗകര്യങ്ങൾ സജ്ജീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.