കുളപ്പുള്ളി എ.യു.പി സ്കൂളിന്​ മുകളിൽ മരം വീണ്​ രണ്ട്​ വിദ്യാർഥികൾക്ക്​ പരിക്ക്​

ഷൊർണൂർ: ചൊവ്വാഴ്ച ഉച്ചയോടെ പെയ്ത കനത്ത മഴയിലും കാറ്റിലും കുളപ്പുള്ളി എ.യു.പി സ്കൂളിന് മുകളിൽ വൻ മരം വീണ് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്. ഒന്നാം ക്ലാസ് വിദ്യാർഥികളായ റിജു, ആദിത് എന്നിവർക്കാണ് പരിക്ക്. ഓട് പൊട്ടിവീണ് റിജുവി​െൻറ തലക്ക് തുന്നലിട്ടിട്ടുണ്ട്. ഇവർ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലാണ്. ഉച്ചക്ക് പെയ്ത് തുടങ്ങിയ മഴക്ക് പിന്നാലെ രേണ്ടാടെ ശക്തമായ കാറ്റുമെത്തിയതോടെ തൊട്ടടുത്ത വളപ്പിലെ വലിയ മാവ് സ്കൂളിന് മുകളിലേക്ക് വീഴുകയായിരുന്നു. മാവി​െൻറ വലിയ കൊമ്പുകൾ നിലത്ത് കുത്തിനിന്നതിനാൽ വൻ അപകടം ഒഴിവായി. കുളപ്പുള്ളി-കണയം റോഡിൽ നിരവധി സ്ഥലത്ത് മരം പൊട്ടിവീണതിനെ തുടർന്ന് ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. വൈദ്യുതി ലൈനിലേക്ക് മരം വീണതിനെ തുടർന്ന് ഉച്ചമുതൽ രാത്രിവരെ വൈദ്യുതി നിലച്ചു. വൈകീട്ട് വിദ്യാർഥികളും സ്ത്രീകളടക്കമുള്ള മറ്റ് യാത്രക്കാരും ലക്ഷ്യസ്ഥാനങ്ങളിലെത്താൻ ബുദ്ധിമുട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.