കാത്തിരിപ്പ്​ കേന്ദ്രമായില്ല; യാത്രക്കാർ വാഹനങ്ങൾക്കിടയിൽ നട്ടം തിരിയുന്നു

പുലാമന്തോൾ: പേരിനെങ്കിലുമുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം നഷ്ടമായതോടെ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം അകലെത്തന്നെ. പുലാമന്തോൾ ടൗൺ ജങ്ഷനിലാണ് യാത്രക്കാർ വാഹനങ്ങൾക്കിടയിൽപെട്ട് നട്ടം തിരിയുന്നത്. രണ്ട് വർഷം മുമ്പ് ടൗൺ നവീകരണ ഭാഗമായാണ് പുലാമന്തോൾ-പെരിന്തൽമണ്ണ റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അധികൃതർ പൊളിച്ചത്. അതിന് മുമ്പ് പട്ടാമ്പി-കൊളത്തൂർ റോഡിലുണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രങ്ങളും നാമാവശേഷമായിരുന്നു. ഇപ്പോൾ ടൗണിൽ പെരിന്തൽമണ്ണ-പട്ടാമ്പി-കൊളത്തൂർ റോഡുകളിൽ യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത് റോഡോരത്താണ്. ഈ മൂന്നു റോഡുകളിലും ബസുകൾക്ക് നിർത്താൻ 'ബസ് ബേ' അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും അവിടെയെല്ലാം കയറിനിൽക്കുന്നത് ഓട്ടോ-ടാക്സി-സ്വകാര്യ വാഹനങ്ങളാണ്. ഇതോടെ ബസിൽ കയറാൻ യാത്രക്കാർ പ്രയാസപ്പെടുകയാണ്. പലരും കച്ചവട സ്ഥാപനങ്ങളിലും മറ്റും കയറിനിൽക്കുന്നത് സ്ഥാപനമുടമകൾക്കും പ്രയാസമാവുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.