കെ.വി.വി.ഇ.എസ് യൂത്ത് വിങ്ങിന് സേവന പുരസ്കാരം

മക്കരപറമ്പ്: പ്രളയക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തിയതിന് വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) യൂത്ത് വിങ് മക്കരപറമ്പിന് ജില്ല കമ്മിറ്റിയുടെ സേവന പുരസ്കാരം. ആദരിക്കൽ ചടങ്ങിൽ യൂത്ത് ജില്ല ട്രഷറർ ഫൈസൽ ചേലേടത്തിൽനിന്ന് മക്കരപറമ്പ് യൂനിറ്റ് ഭാരവാഹികളായ അഫ്റഫ് പുല്ലേങ്ങൽ, റഫീഖ് പൂമ്പാറ്റ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. യൂത്ത് ജില്ല പ്രസിഡൻറ് അക്രം ചുണ്ടയിൽ അധ്യക്ഷത വഹിച്ചു. കെ.വി.വി.ഇ.എസ് ജില്ല പ്രസിഡൻറ് കുഞ്ഞാവു ഹാജി, സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ്, നൗഷാദ് കളപ്പാടൻ എന്നിവർ പങ്കെടുത്തു. Ph0to: കെ.വി.വി.ഇ.എസ് ജില്ല യൂത്ത് വിങ് കമ്മിറ്റിയുടെ സേവന പുരസ്കാരം യൂത്ത് ട്രഷറർ ഫൈസൽ ചേലേടത്തിൽനിന്ന് മക്കരപറമ്പ് യൂനിറ്റ് ഭാരവാഹികൾ ഏറ്റുവാങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.