തിരൂരങ്ങാടി: ബസില്‍ നിന്ന് തെറിച്ച് വീണ് സ്ത്രീ മരിച്ചു. നന്നമ്പ്ര ചെറുമുക്ക് സ്വദേശിയും പാണ്ടിമുറ്റത്ത് താമസക്കാരനുമായ പൂക്കിലാട്ട് വീട്ടില്‍ കുഞ്ഞിക്കോയയുടെ ഭാര്യ മമ്മീര്യം (60) ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം. കുറുവട്ടശ്ശേരിയില്‍ നിന്ന് ബസ് കയറിയ മമ്മീര്യം കോറാട്വെച്ച് ബസില്‍ നിന്ന് തെറിച്ച് വീഴുകയായിരുന്നു. റോഡിലേക്ക് തലയടിച്ച് വീണ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നന്നമ്പ്ര മസ്ജിദില്‍ ഖബറടക്കി. തിരൂര്‍ ചെമ്മാട് റൂട്ടില്‍ ഓടുന്ന പുന്നൂസ് ബസില്‍ നിന്നാണ് തെറിച്ചുവീണത്. മക്കള്‍: സിദ്ദീഖ്, റഫീഖ്, മജീദ്, സാബിറ, ആയിശാബി, ഫാത്തിമ, സുലൈഖ, സൗദ, അസ്മാബി. മരുമക്കള്‍: ഇസ്മായീല്‍ തെന്നല, അഹമ്മദ് കോയ എ.ആര്‍ നഗര്‍, നസീര്‍ താനൂര്‍, ഉസ്മാന്‍ തെന്നല, ഫൈസല്‍ കൊടിഞ്ഞി, സക്കീന, സാജിദ, സഫീല, പരേതനായ അഹമ്മദ് കുട്ടി കൂട്ടായി. ഫോട്ടോ: മമ്മീര്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.