ഹർത്താൽ ദിനത്തിൽ ആശ്വാസമായി കുതിരസവാരി

തിരൂർ: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് നടന്ന ഹർത്താലിൽ വലഞ്ഞവർക്ക് ആശ്വാസമായി തിരൂരിൽ കുതിരസവാരി. മലബാർ ഹോഴ്‌സ്‌ റൈഡേഴ്സ് ഫൗണ്ടേഷനും വെട്ടം ഗ്രീൻ വോയ്സും സംയുക്തമായാണ് കുതിരസവാരി നടത്തിയത്. യാത്ര കഴിഞ്ഞ് നഗരത്തിലെത്തിയവർ വാഹനങ്ങൾ കിട്ടാതെ വലഞ്ഞ സമയത്താണ് വിനു തിരൂരി​െൻറ നേതൃത്വത്തിൽ കുതിരകളുമായി ഒരു കൂട്ടം യുവാക്കൾ എത്തിയത്. ആറു കുതിരകളുമായെത്തിയ സംഘം ഒരേ സമയം പത്തോളം പേരെ കുതിരവണ്ടിയിൽ ലക്ഷ്യസ്ഥാനത്തെത്തിച്ചു. തിരൂരിൽനിന്നും പച്ചാട്ടിരി, പരിയാപുരം, വെട്ടം, ആലിശ്ശേരി ഭാഗങ്ങളിലേക്ക് കുതിരവണ്ടിയിൽ ആളുകളെ വീടുകളിലേക്ക് എത്തിച്ചു. ഇന്ധനവില കുതിച്ചുയരുമ്പോൾ കുതിരസവാരി പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് മലബാർ ഹൗസ് റൈഡേഴ്സ് ഫൗണ്ടേഷൻ സ്ഥാപകൻ വിനു തിരൂർ പറഞ്ഞു. മലബാർ ഹോഴ്സ് റൈഡേഴ്സ് ഫൗണ്ടേഷൻ അംഗങ്ങളായ ഷെഫിൻ, ഇസ്മായിൽ പുതിയകത്ത്, ഗ്രീൻ വോയ്സ് അംഗങ്ങളായ ഷഫീഖ് കുന്നത്ത്, ഹംസക്കുട്ടി, സി.എം.ടി ഫാസിൽ എന്നിവർ കുതിര സവാരിക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.