മലപ്പുറം: കോട്ടപ്പടിയിൽ 1890ൽ സ്ഥാപിച്ച സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടം പൊളിച്ചുമാറ്റുന്നു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി രജിസ്ട്രേഷൻ വകുപ്പ് പുതിയ കെട്ടിടം നിർമിക്കുന്നതിെൻറ ഭാഗമായാണിത്. മലപ്പുറത്തെ താൽക്കാലിക സബ് രജിസ്ട്രാർ ഓഫിസ് മുണ്ടുപറമ്പ്-കാവുങ്ങൽ ബൈപാസിൽ ചൊവ്വാഴ്ച പ്രവർത്തനം തുടങ്ങും. ഫയലുകളും കമ്പ്യൂട്ടറുകളും ഫർണിച്ചറുമെല്ലാം അവിടേക്ക് മാറ്റി. പുതിയ കെട്ടിടത്തിന് രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ദേശീയപാതയിൽ കോട്ടപ്പടി ജങ്ഷനിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫിസ് വർഷങ്ങളായി ജീർണാവസ്ഥയിലാണ്. മൂന്ന് നൂറ്റാണ്ട് കണ്ട കെട്ടിടം താമസിയാതെ പൊളിച്ചുമാറ്റും. ഇതിലെ വസ്തുക്കൾക്ക് വിലയിട്ട് പൊതുമരാമത്ത് വകുപ്പ് സർവേ റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. പൊളിക്കാൻ അനുമതി ലേലത്തിലൂടെ നൽകും. വാടകക്കെട്ടിടത്തിലാണ് താൽക്കാലിക സബ് രജിസ്ട്രാർ ഓഫിസ് പ്രവർത്തിക്കുക. ജില്ലയിലെ ആറ് സബ് രജിസ്ട്രാർ ഓഫിസുകൾക്ക് കിഫ്ബി പദ്ധതിയിൽ പുതിയ കെട്ടിടം നിർമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.