സ്വവർഗരതി: പ്രതികരണങ്ങളോട് അസഹിഷ്ണുത ഒഴിവാക്കണം -വിസ്ഡം സ്​റ്റുഡൻറ്​സ്​

മലപ്പുറം: സ്വവർഗരതിയെ നിയമവിധേയമാക്കിയുള്ള സുപ്രീം കോടതി വിധിയോടനുബന്ധിച്ചുള്ള ചർച്ചകളിൽ ഭിന്നാഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത ഒഴിവാക്കണമെന്ന് വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻറ്സ് ഓർഗനൈസേഷൻ സംസ്ഥാന നേതൃസംഗമം ആവശ്യപ്പെട്ടു. നേതൃസംഗമം ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് എ.പി. മുനവ്വർ സ്വലാഹി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷൻ ഡോ. പി.പി. നസീഫ് അധ്യക്ഷത വഹിച്ചു. പി. നിസാർ സ്വലാഹി, കെ.പി. മുഹമ്മദ് ഷമീൽ, കെ. മുനവ്വർ, വലീദ് വേങ്ങര, ഹുസ്നി മുബാറക് ആലുവ, റാഷിദ് സ്വലാഹി കണ്ണൂർ, നിയാസ് കൊടുങ്ങല്ലൂർ, അനസ് മുബാറക് പാലക്കാട്, ജസൽ മുസ്‌തഫ, കെ. മുഹമ്മദ് ഷബീബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.